ഇടക്കേപ്പുറം യു പി സ്കൂൾ‍‍‍‍‍‍‍‍‍‍‍/അക്ഷരവൃക്ഷം/ഒരു നോക്ക് കാണാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നോക്ക് കാണാതെ

സൂര്യകിരണം തട്ടിയാണ് അവൻ ഉണർന്നത്. താൻ കണ്ട സ്വപ്നം ഒരു നേർകാഴ്ച ആകുമോ എന്ന് അവന് പേടി തോന്നി. അങ്ങനെയാണെങ്കിൽ തൻ്റെ ഉപ്പ..... എട്ടുവയസ്സുള്ള ഉബൈദ് ആകെ ഭയന്നു.പത്രവായന ഉബൈദിന് ഇഷ്ടമാണ്. എന്നാലും ഈയിടെയായി പത്രവായന കുറവാണ്. എല്ലാം കൊറോണ വാർത്തകൾ മാത്രം. അതാണെങ്കിലോ അവൻ്റെ പിഞ്ചുമനസ്സിനെ വേദനിപ്പിക്കുന്നതും. എഴുന്നേറ്റ ഉടനെ അവൻ ചോദിച്ചു-"ഉമ്മൂമ്മാ ഉപ്പ വിളിച്ചോ?," ഇല്ല മോനെ സമയമായില്ലല്ലോ". അതെ അവൻ്റെ ഉപ്പ അവൻ്റെ കൂടെയല്ല താമസം. അവൻ്റെ ഉപ്പ നജീബ് ദുബായിയിൽ കിടന്നൊഴുക്കുന്ന വിയർപ്പിൻ്റെ ഫലമായാണ് ഇന്നവർ ജീവിക്കുന്നത്. കൊറോണ ലോകമാകെ വ്യാപിച്ചു. ഉപ്പയുടെ നാട്ടിലും എത്തി. തൻ്റെ ഉപ്പയ്ക്ക് വല്ലതും സംഭവിക്കുമോ?,ഉപ്പ അവിടെ തനിച്ചല്ലേ?അവൻചിന്തിക്കാൻ തുടങ്ങി. എല്ലാദിവസവും സ്വപ്നത്തിലും ഇതുതന്നെ. ഉബൈദിൻ്റെ ഭയം കൂടിക്കൂടി വന്നു.

നജീബിനും തൻ്റെ മോനെ കാണാൻ നാട്ടിൽ വരണം എന്നുണ്ട്. പക്ഷേ അവിടുത്തെ സാഹചര്യങ്ങളാൽ അതിനു സാധിക്കുന്നില്ല.അവിടെ പലരെയുംകൊറോണ കൊണ്ടുപോയി. സങ്കടം നിറഞ്ഞ ജീവിതം. എന്നിട്ടും ഉള്ളിലെ സങ്കടങ്ങളെ മറച്ചുവെച്ച് ചിരിക്കുന്ന ആ ഉപ്പയെ മാത്രമേ മകന് അറിയുകയുള്ളൂ. ഇനി എത്ര നാൾ എന്ന് നജീബിന് അറിയില്ല. ഉമ്മയില്ലാത്ത ഉബൈദിന് ഇനി എന്നെയും നഷ്ടപ്പെടുമോ എന്ന ആധി നജീബിനുണ്ട്. ഇത് മനസ്സിനെ തളർത്താറുമുണ്ട്.സ്വന്തം കുടുംബക്കാരോടൊപ്പം സമയം ചെലവഴിക്കാൻ ഇനി സാധിക്കുമോ എന്ന് അറിയാത്ത മറ്റു പല പ്രവാസികളും ഉണ്ട് നജീബിനൊപ്പം. അങ്ങനെ ദിവസങ്ങൾ നീങ്ങവേ ഉപ്പാൻ്റെ ഫോൺ വിളികൾ കുറയാൻ തുടങ്ങി.ഇത് വീട്ടുകാരെ വിഷമത്തിലാഴ്ത്തി.

അങ്ങനെയിരിക്കെ കൊറോണ നജീബിനേയും കീഴടക്കി. ഐസോലേഷൻ വാർഡിൽ കിടക്കുമ്പോഴും ജീവിതം പച്ചപിടിപ്പിക്കാനാകാത്ത നൊമ്പരവും തൻ്റെ മകൻ്റെ മുഖവുമായിരുന്നു നജീബിൻ്റെ മനസ്സിൽ നിറയെ. കുടുംബക്കാരുടെ പരിചരണമോ സ്നേഹലാണനയോ ലഭിക്കാതെ, അവരെ ഒരു നോക്കു കാണാതെ നജീബ് യാത്രയായി. വൈകാതെ തന്നെ ആ വാർത്ത നാട്ടിലും പരുന്നു.ആ ചേതനയറ്റ ശരീരം ഒരു നോക്കുകാണാതെ,ഒന്ന് സ്പർശിക്കാനാകാതെ അവർ ഒന്നടങ്കംവിങ്ങിപ്പൊട്ടി. അങ്ങനെ കൊറോണ ചരിത്രത്തിലെ ഒരു ഇര കൂടിയായ് നജീബ് ഓർമ്മകളിലേക്ക് യാത്രയായി.ഉബൈദിൻ്റെ പിഞ്ചുമനസിലും ആ ദൃഢനിശ്ചയമുണ്ടായി.തുരത്തണം ഈ മഹാമാരിയെ.അതിന് ജാഗ്രത വേണം ഭയം വേണ്ട......

ദേവിക.ടി
7 എ ഇടക്കേപ്പുറം യു പി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ