Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഭാഷാ ക്ലബ്ബ് ഗണിത ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ് ഗാന്ധിദർശൻ വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാണ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ക്വിസ് മത്സരങ്ങൾ പത്രവാർത്ത സ്വീകരണം വിവിധ പരീക്ഷണങ്ങൾ അടുക്കളത്തോട്ട പരിപാലനം എന്നിവയിലും വിവിധ ക്ലാസ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

    സബ്ജില്ലാതലത്തിലും മാനേജ്മെന്റ് തലത്തിലും നടത്തിവരുന്ന എല്ലാ മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച നിലവാരം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. 2022 23 അധ്യയന വർഷത്തിൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ നമ്മുടെ വിദ്യാലയം എ ഗ്രേഡ് കരസ്ഥമാക്കി മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ മികച്ച രീതിയിലാണ് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്.