ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
 എല്ലാവർക്കും നമസ്കാരം, നിങ്ങൾക്കെന്നെ അറിയുമായിരിക്കും. ഞാൻ കൊറോണ

അറിയുമായിരിക്കും എന്ന് ഞാൻ പറഞ്ഞതിനു കാരണം ഞാനിപ്പോൾലോകം മുഴുവൻ പ്രശസ്തനാണ്.എന്റെ ജനനം ചൈനയിലെ വുഹാനിലാണ്. തീയ്യതി എനിക്ക് ഓർമ്മയില്ല കേട്ടോ. നിങ്ങളുടെ കൊച്ചുകേരളത്തിലുണ്ട്.ചൈനയിൽ ജനിച്ച ഞാൻ എങ്ങിനെയാണ് നിങ്ങളുടെ കേരളത്തിലെത്തിയതെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.ചൈനയിലാണ് ഞാൻ ജനിച്ചതെന്ന് മുമ്പ് തന്നെ പറഞ്ഞില്ലേ അവിടെനിന്നു ഞാൻ പടർന്ന് പടർന്ന് ലോകം മുഴുവൻ വ്യാപിച്ചു.അങ്ങിനെയിരിക്കെ ഇറ്റലിയിലെ ഒരു കുടുംബത്തോടൊപ്പം ഞാൻ സഞ്ചാരം തുടങ്ങി.എവിടെവച്ചാണ് ഞാൻ അവരുടെ ശരീരത്തിൽ കയറിക്കൂടിയതെന്ന് എനിക്കോർമ്മയില്ല.ഞാൻ അവരുടെ കൂടെയുണ്ടെന്ന് അവർപോലും അറിഞ്ഞില്ല.അതാണെന്റെ പ്രത്യേകത.ആർക്കും എന്നെകാണാൻ കഴിയില്ല.കാരണം ഞാനൊരു സൂക്ഷ്മജീവിയാണ്.ഇംഗ്ലീഷിൽ പറഞ്ഞാൽ micro organism.അങ്ങിനെ ആ കുടുംബം ഇറ്റലിയിലെ എയർപോർട്ടിലെത്തി.അതുവരെ അവർ ആരോടെല്ലാം സമ്പർക്കം പുലർത്തിയോ അവരിലെല്ലാം ഞാൻ കയറിക്കൂടി.അങ്ങിനെ അവർ കേരളത്തിലെത്തി.അവിടെവച്ചാണ് ഞാൻ ആ കാഴ്ച കണ്ടത്.കുറേ മനുഷ്യരെ കൊറോണബാധയുണ്ടോഎന്ന് ടെസ്റ്റ് ചെയ്യുന്നു.ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് എന്നുപറഞ്ഞ് ഐസൊലേഷൻ വാർഡ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഞാൻ ആകെ ഭയന്നു.ഞാൻ വന്ന കുടുംബവും ടെസ്റ്റിനു വിധേയരായാൽ എന്റെ കഥ കഴിഞ്ഞതുതന്നെ.എന്റെ ഭാഗ്യം കൊണ്ട് അവർ ടെസ്റ്റിനു വിധേയരായില്ല.അങ്ങിനെ ഞാൻ ആ പച്ചപ്പാർന്ന കൊച്ചുകേരളത്തിലെത്തി ഞാൻ എന്റെ പണി ഇവിടേയും തുടങ്ങി.

             കുറച്ചുനാൾകഴിയെ ഞാൻ വന്ന കുടുംബത്തെടെസ്റ്റിനു വിധേയരാക്കി.ഇപ്പോൾ അവരും നിരീക്ഷണത്തിലാണ്.ഇപ്പോൾ എന്റെ അവസ്ഥ ദയനീയമാണ്.മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും സന്തോഷത്തോടെ പറന്ന് നടക്കുകയാണ്.ഈ കേരളത്തിലെ പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും കൊടുക്കണം ഒരു "ബിഗ് സല്യൂട്ട്.” കാരണം രാവും പകലുമില്ലാതെ കഷ്ടപ്പെടുകയാണവർ.എന്തിനെന്നോ ?എന്നിൽ നിന്നുംകേരളത്തെ രക്ഷിക്കാൻ വേണ്ടി.ഇവിടുത്തെ ആരോഗ്യപ്രവർത്തകർ രോഗികളഎ ശുശ്രൂഷിക്കുന്നത് പോലെ മറ്റ് സ്ഥലങ്ങളിലുള്ളവർ പ്രവർത്തിച്ചിരുന്നെങ്കിൽ ആയിരക്കണക്കിനു ജീവനുകൾ പൊലിയുകയില്ലായിരുന്നു. ഇവിടെ കേരളത്തൽ മാത്രമേ  "എല്ലാവരും മനുഷ്യരല്ലേ ഒരേ ചോരയല്ലേ" എന്നുകരുതി പ്രവർത്തിക്കുന്നത്. കേരളീയർ അതിജീവിക്കും ഞാനെന്ന മഹാമാരിയെ.

ജയ് ഹിന്ദ്


ശ്രീലക്ഷ്മി.എ
6 ബി ആർ.വി.എസ്.എം എച്ച്.എസ്സ്.എസ്സ്.പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം