ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/'''2022-23-ലെ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഐടി സൈബർ സേഫ്റ്റി സംയുക്ത ക്ലബ്ബ് പ്രവർത്തനം
2022-23 അധ്യയന വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 23ന് ചേർന്ന് സ്കൂൾ അസംബ്ലിയിൽ എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ 20 21 20 24 ബാച്ചിന്റെ ലീഡേഴ്സിന് ഐഡി കാർഡ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ജൂൺ 30ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ആമുഖ ക്ലാസ് നടത്തി എട്ടാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ തല ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ നടത്തി വിജയികളായ 41 വിദ്യാർഥികൾക്ക് സംസ്ഥാനതല പ്രവേശന പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം നൽകി ജൂലൈ രണ്ടിന് നടന്ന സംസ്ഥാനതല പ്രവേശന പരീക്ഷയ്ക്ക് 36 വിദ്യാർത്ഥികൾ പങ്കെടുത്തു. പരീക്ഷാഫലത്തിനായി അധ്യാപകരും വിദ്യാർത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രത്യേക പരിശീലനത്തിന് മുന്നോടിയായി ജൂലൈ 6 തീയതികളിൽ പ്രത്യേക ഓൺലൈൻ പരിശീലനത്തിൽ മിസ്ട്രസ്മാരായ ബെറ്റി ഐ വി ബിബി ഇ എം എന്നിവർ പങ്കെടുത്തു മെയ് 2022ൽ നടന്ന ഉപജില്ല ക്യാമ്പിൽ പങ്കെടുത്ത ആറ് വിദ്യാർഥികളിൽ നിന്ന് മാള ഉപജില്ലയെ പ്രതിനിധീകരിച്ച് ആളൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ 10- ക്ലാസ്സ് വിദ്യാർഥി ആയുഷ് വി എ പ്രോഗ്രാം വിഭാഗത്തിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു