ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ
2019-20 അദ്ധ്യയനവർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
*ജൂൺ 5 ലോകപരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കുമുള്ള വൃക്ഷത്തൈവിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി മിനി ജോൺസൺ നിർവഹിച്ചു.
*ജൂൺ 8
എല്ലാ ക്ലബുകളുടെയും ഉദ്ഘാടനം വളരെ മനോഹരമായി നിർവഹിച്ചു.
*ജൂൺ 14 മരുവത്കരവിരുദ്ധദിനം
പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
*ജൂൺ 19 വായനാദിനം
വായനാദിനത്തോട് അനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ മത്സരം നടത്തുകയും സ്കൂൾ തല വായന മത്സരം നടത്തുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.വായനയെക്കുറിച്ച് അറിവ് വർധിപ്പിക്കാൻ വായനാദിനക്വിസ് നടത്തി. വായന പതിപ്പ് മത്സരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു
*ജൂൺ 21 യോഗാദിനം
യോഗാദിനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് കുട്ടികൾ യോഗ ചെയ്തു. കൊമ്പിടി, ആളൂർ സെന്ററുകളിലും യോഗ ക്ലാസ് സംഘടിപ്പിച്ചു.
*ജൂലൈ 18
വായന ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനുമായി ലിറ്റിൽ കൈറ്റ് ക്ലബുമായി സഹകരിച്ച് സംവാദം നടത്തി. ഒപ്പം സ്കൂൾ വായന മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
*ഓഗസ്റ്റ് 1
ഓഗസ്റ്റ് ഒന്നിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിനുവേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു . ചാനൽ ഉദ്ഘാടനം എച്ച് എം ജൂ ലിൻ ജോസഫ് ജോസഫ് ടീച്ചർ നിർവ്വഹിച്ചു .പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ മായി നടത്തിയ സംവാദം ആദ്യമായി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു .
*ഓഗസ്റ്റ് 8
ഓഗസ്റ്റ് 8ന് ലഹരിവിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പ്ലസ് വൺ, പ്ലസ് ടു 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് നടത്തി.
*ഓഗസ്റ്റ് 15
ഓഗസ്റ്റ് 15ന് രാവിലെ പ്രത്യേകമായി ചേർന്ന സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പാൾ മാസ്റ്റർ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും വിപുലമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു പതാക ഉയർത്തൽ. എത്തിച്ചേർന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അംഗങ്ങൾക്കും അധ്യാപകരെ പ്രതിനിധീകരിച്ചുകൊണ്ട് നാസർ മാസ്റ്റർ നന്ദി അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ ആകും വിധം പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ഞങ്ങളെക്കൊണ്ട് എത്തിക്കാൻ പറ്റുന്ന അവശ്യസാധനങ്ങൾ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഭാഗമായി എത്തിച്ചു നൽകി.
*സ്കൂൾ തല കലാകായിക മത്സരങ്ങൾ
ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല കലാകായിക മത്സരങ്ങൾ നടത്തി .രണ്ടു ദിവസങ്ങളിലായ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും ഉപജില്ലാ മത്സരങ്ങിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തി .കലാ മത്സരങ്ങൾ ഒരു ദിവസമായി ഒതുക്കി എല്ലാ വർഷത്തിൽ നിന്നും ഈ വർഷം മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ വളരെ ചുരുക്കമായിരുന്നു.
*ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം
ഈ വർഷത്തെ ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതായിരുന്നു. ഐടി ,ഗണിത ശാസ്ത്ര മേളകളിൽ വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തി.ഐടി മേളയിൽ ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി .
*പ്രതിഭാ കേന്ദ്രം
ആളൂർ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു പ്രതിഭാ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഓരോ ആഴ്ചയിലും വിവിധ കാര്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചു നൽകുന്നു. മാസത്തിലൊരിക്കൽ വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഗണിതം ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഭാഷാ വിഷയങ്ങൾ വിവരസാങ്കേതികവിദ്യ കല കായികം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ ക്ലാസ്സുകൾക്ക് ബി ആർ സി പ്രതിനിധികളുടെ സഹായവും ഉണ്ട്. പഠന സമയം കളയാതെ തന്നെ ശനിയാഴ്ച ദിവസങ്ങളിലാണ് ഈ പരിശീലനം നൽകിവരുന്നത്.
*നവംബർ ഒന്ന് കേരളപ്പിറവി
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും B E D വിദ്യാർത്ഥികൾ കേരളപ്പിറവിയെ കുറിച്ച് SLIDE PRESENT അവതരിപ്പിക്കുകയും ചെയ്തു . പരിപാടികൾ ജൂലി ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ document ചെയ്തു.
*നവംബർ 14 ശിശുദിനം,ദിനം ലഹരി വിരുദ്ധ ദിനം
നവംബർ 14ന് സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബിഎഡ് വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശിശുദിനവും ലഹരി വിരുദ്ധ ദിനവും ശക്തമായ ആചരിച്ചു വിദ്യാർത്ഥികൾ അന്നേദിവസം നോൺ യൂണിഫോമിൽ ആയിരുന്നു വിദ്യാർത്ഥികളുടെ കലാപരിപാടികളും ലഹരിവിരുദ്ധ റാലി യും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിപാടികൾ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് document ചെയ്തു.
*വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക്
കേരള വിദ്യാഭ്യാസ വകുപ്പിൻറെ നിർദ്ദേശംഅനുസരിച്ച് വിദ്യാലയങ്ങളിൽ നിന്ന് പ്രതിഭ കളിലേക്ക് എന്ന പ്രോഗ്രാം നവംബർ 14 ശിശുദിനത്തിൽ ആരംഭം കുറിച്ചു 10 വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളും ചേർന്ന് സംഘം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും കായിക താരവുമായ ലിബിൻ ഷിബുവും ആയി അഭിമുഖം നടത്തി. ഇത് വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ അനുഭവമായി മാറി. വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര കലാകാരനായ വിനോദ്, ഡോക്ടറായ വി ജെ പോൾ, കോളേജ് അധ്യാപകനായ ഡോക്ടർ മോൻസി ജോസഫ്, ഹരിലാൽ തുടങ്ങിയവരുമായി അഭിമുഖം സംഘടിപ്പിച്ചു.