ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/പ്രവർത്തനങ്ങൾ/2025-26


പ്രവേശനോത്സവം
ജൂൺ 2 പ്രവേശനോത്സവം വളരെ വർണ്ണാഭമായ ചടങ്ങായി സ്കൂളിൽ നടത്തി. വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ കൊണ്ട് ദീപം തെളിയിച്ചു.പിടിഎ പ്രസിഡൻറ് , പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്, ശ്രീ ശാസ്തമംഗലം മോഹൻ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .ശ്രീമതി കലാദേവി ടീച്ചർ നന്ദി പ്രകാശനം ചെയ്തു. പുതിയ കുട്ടികൾക്ക് നോട്ട്ബുക്ക്, പേന എന്നിവയും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയുണ്ടായി. 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ അഭിമാനർഹമായ വിജയം കൈവരിച്ച എല്ലാ കുട്ടികൾക്കും മൊമെന്റോ നൽകി ആദരിച്ചു.
പരിസ്ഥിതി ദിനം

2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം" പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക "എന്നതാണ്. എസ്പി സി, എൻഎസ്എസ് കുട്ടികളുടെ സഹായത്തോടെ പരിസ്ഥിതി ദിന സന്ദേശം ,പോസ്റ്റർ ,പ്ലക്കാർഡ് എന്നിവ അവതരിപ്പിച്ചു. വൃക്ഷത്തൈകൾ നട്ടു .വിവിധ പരിപാടികളും പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.
വായനാദിനം


ജൂൺ 19 വായനാദിനത്തിൽ വായനയുടെ മഹത്വം തിരിച്ചറിയുന്നതിനുള്ള വിവിധ പരിപാടികൾ സ്കൂളിൽ അരങ്ങേറി. കുട്ടികൾക്ക് വായനാദിന പ്രസംഗം ,പോസ്റ്റർ പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം ,കവിതാരചന, കഥാ രചന, വായനാദിന ക്വിസ് മത്സരം തുടങ്ങിയവ അന്നേദിവസം നടത്തി. വായനാദിന ക്വിസ് മത്സരത്തിൽ നിരഞ്ജന ഒന്നാം സ്ഥാനവും വൈഗ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ജൂൺ 20ന് വായന മാസാചരണത്തിന്റെ ഭാഗമായി ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് രാധാമണി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. വാർഡ് കൗൺസിലർ മധുസൂദനൻ നായർ സാർ ,സ്കൂൾ വികസന സമിതി അംഗം ശാസ്തമംഗലം മോഹൻ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി .തുടർന്ന് ശ്രീ വിനോദ് വൈശാഖി കുട്ടികളുമായി സംവദിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി കലാദേവി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി തുടർന്ന് കവിയെ ആദരിക്കാൻ ചടങ്ങും സ്കൂൾതല ക്വിസ് മത്സരം വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.