സഹായം Reading Problems? Click here


ആർ.കെ.എം.യു.പി.എസ്,മുത്താന/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ മാത്രം .....

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  ഓർമ്മപ്പെടുത്തൽ മാത്രം .....   

സമ്പത്തിന്റെ പിറകേ ഓടുന്ന മർത്യാ നീ
അറിയേണം ഒരു നാൾ നിൻ നാശം വിതയ്ക്കുമെന്ന്
പറയാതെ അറിയാതെ കാണാതെ വന്നെത്തും
നിൻ നിഴൽ കാണാതെ പാഞ്ഞടുക്കും
തടുക്കുവാനകില്ല അകറ്റിടാനാകില്ല
തകർത്തീടും നിന്റെയീ ധാർഷട്യത്തിനെ
ഓടി മറഞ്ഞീടാൻ നീ ശ്രമിക്കും പക്ഷേ
പോയി മറഞ്ഞീടും നിൻ സർവ്വവും
അശ്രുകണങ്ങളിൽ മുങ്ങു മേതോ
സ്വപ്നമാം തേരേറി പായും കാലം
കലികാലം ആടി തിമിർത്തീടുമ്പോൾ
പൊരുതേണം നമ്മുടെ സോദരർക്കായ്
പ്രളയത്തിൽ മുങ്ങിയ ദൈവ നാടിൻ
കാവലാളായ് നിന്ന കാലമോർത്തു
കൊറോണ എന്ന മഹാമാരിയെ
തച്ചുടയ്ക്കും നമ്മൾ പോരാളിപോൽ
ഇനിയും വരാനുള്ള കാല ചക്രങ്ങൾ
കൊണ്ടുപോകും നമ്മെ ഈ പാതയിലൂടെ
തളരാതെ പതറാതെ മുന്നോട്ട് നമ്മുടെ നാടിനായി
പൊരുതേണം നമ്മുടെ സോദരർക്കായി
അറിയേണം നമ്മുടെ നാടിന്റെ നന്മ .
 

ഗോപിക
6 B ആർ.കെ.എം.യു.പി.എസ്,മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത