ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ബട്ടർഫ്‌ളൈ ഗാർഡൻ

Schoolwiki സംരംഭത്തിൽ നിന്ന്

ബട്ടർഫ്ലൈ ഗാർഡൻ

പൂമ്പാറ്റകൾ അന്ന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ പൂമ്പാറ്റകളെ സംരക്ഷിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ചു സ്കൂളിൽ പൂമ്പാറ്റകളെ ആകർഷിക്കാൻ പൂന്തോട്ടം നിർമിച്ചു. കുട്ടികൾ പൂന്തോട്ടസംരക്ഷണം ഏറ്റെടുത്തു. പൂക്കൾ വിരിഞ്ഞു തുടങ്ങിയതോടെ പൂമ്പാറ്റകൾ നിത്യ സന്ദർശകരായി.  മഞ്ഞ പാപ്പാത്തി, ചക്കര ശലഭം, രക്ന നീലി, വിലാസിനി, നീല കടുവ, കരിയില ശലഭം എന്നിവർ നിത്യ സന്ദർശകരായി കുട്ടികൾ ശലഭങ്ങളുടെ പേരുകൾ പഠിക്കുകയും അവയെ തിരിച്ചറിയുകയും ചെയ്യുന്നു.