ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ദിനാചരണങ്ങൾ 2021-2022/ഹിരോഷിമ നാഗസാക്കി ദിനം
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അടച്ചതിനാൽ ഈ ദിനാചരണം ഓൺലൈനിൽ ആണ് ആചരിച്ചത്. ആചരിച്ചതിന്റെ വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും, അത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.