ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
| Home | 2025-26 |
ലഹരി വിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു
എസ്പിസി ഡേ ആഘോഷം
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു
സ്വാതന്ത്ര്യദിനാഘോഷം
2025 സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് അകമ്പടികളോടുകൂടെ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
ഗാന്ധിജയന്തി ദിനാചരണം
വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.
എസ്പിസി പാസിംഗ് ഔട്ട് പരേഡ്
ഒക്ടോബർ 18 ന് കെആർഎച്ച്എസ്എസ് പുറമേരി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പത്താം ക്ലാസ് എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീജിത്ത് എംഎസ് പ്ലാറ്റൂൺ ലീഡറിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ആർഎൻഎംഎച്ച്എസ്എസ് നരിപ്പറ്റയിലെ ആൺകുട്ടികളുടെ പ്ലാറ്റൂൺ മത്സരത്തിലെ ഏറ്റവും മികച്ച പ്ലാറ്റൂണായി മാറി. ഇൻചാർജ് അധ്യാപകരായ സനിത് വി, വിന്ധ്യ വികെ എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.
എസ്പിസി കൂട്ടയോട്ടം
രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി.