ആർ.എം.എൽ.പി.എസ് വേലൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം
ആരോഗ്യപരിപാലന രംഗത്ത് കേരളത്തിന്റെ നേട്ടങ്ങൾ പ്രസിദ്ധമാണ്. ആരോഗ്യ., പ്രതിരോധ പ്രവർത്തനങ്ങൾ കാലങ്ങളായി നാം നേടിയെടുത്തിട്ടുണ്ട്. രോഗപ്രതിരോധവും ആരോഗ്യപരിപാലനവും ഒത്തുചേർന്ന പ്രവർത്തനങ്ങളാണ് കേരളം ഇതുവരെ അനുവർത്തിച്ചു പോന്നത്. രോഗപ്രതിരോധത്തിലൂടെ സമൂഹത്തിൽ നിന്നും പകർച്ചവ്യാധികൾ ആയ വസൂരി, പ്ലേഗ്, പോളിയോ, മലമ്പനി തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ക്ഷയരോഗം, അഞ്ചാംപനി, തുടങ്ങിയ രോഗങ്ങൾക്കും പ്രതിരോധ വാക്സിനുകൾ പ്രയോഗിച്ച് നിർമാർജനം നടത്താൻ നമുക്ക് കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ Chc, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി മെഡിക്കൽ കോളേജുകൾ വഴി പ്രതിരോധത്തിനും ആരോഗ്യ ശുശ്രൂഷയ്ക്കും കേരളത്തിന്റെ സംവിധാനങ്ങൾ മികച്ചതാണ്.


അലിഗ സി.എം
3a ആർ.എം.എൽ.പി.എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം