ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ഞാൻ ഹംദ, മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആർ. എം. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനിയാണ്... പ്രിയ കൂട്ടുകാരെ പ്രകൃതിയെ കുറിച്ച് എന്റെ കുഞ്ഞുമനസ്സിൽ വന്ന ചില ഭാവനകൾ ഒരു കൊച്ചു ലേഖനമായി നിങ്ങൾക്ക് മുമ്പിൽ ഞാൻ തുറന്നിടട്ടെ... സ്വച്ഛമായ പ്രകൃതി നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാകുന്നു. നയനമനോഹരങ്ങളായ പ്രകൃതിയെ ഇഷ്ടപ്പെടാത്തവരു ണ്ടോ...? കിളികളുടെ കളകളാരവം ഉദിച്ചുയരുന്ന സൂര്യനെ സ്വാഗതം ചെയ്തു കൊണ്ടാണല്ലോ നമ്മുടെ പ്രഭാതം തുടങ്ങുന്നത്... ശലഭങ്ങൾ, കിളികൾ, മൃഗങ്ങൾ, മരങ്ങൾ, മലകൾ കുന്നുകൾ, അരുവികൾ, കടലുകൾ അങ്ങനെയെന്തെല്ലാം നാം കാണുന്നുണ്ടോ അതി ലെല്ലാം വ്യത്യസ്തതകളും സൗന്ദര്യവും മാത്രമേയുള്ളൂ. ഈ വൈവിധ്യങ്ങളും ഇമ്പമാർന്ന ചേരുവകളും നമുക്കായി ഒരുക്കിയ പരാശക്തിയെ നന്ദിപൂർവ്വം സ്മ രിക്കേണ്ടത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാ യിരിക്കട്ടെ... മനുഷ്യരെപ്പോലെ പ്രകൃതിയുടെ അവകാശികളാണ് നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളും മരങ്ങളും കുന്നുകളും പുഴകളും എല്ലാം.. മനുഷ്യ താല്പര്യങ്ങൾക്ക് വേണ്ടി അതിന്റെ അവകാശികളെ എല്ലാം മറന്ന് ഈ പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകൾ മനുഷ്യർ തന്നെയാകുന്നു.. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയല്ലേ പ്രളയം.. പ്രകൃതിയെ നാം സംരക്ഷിച്ചില്ലെങ്കിൽ അതിന്റെ എല്ലാ ദുരന്തങ്ങളും ക്ഷോഭ ങ്ങളും ഇനിയും നാം ഏറ്റുവാങ്ങേണ്ടി വരും. ഈ പ്രകൃതി ഇന്നേക്ക് മാത്രമായുള്ളതല്ല, നമുക്ക് മാത്രമായുള്ളതല്ല. വരാനിരിക്കുന്ന തലമുറകൾക്കു കൂടി ആസ്വദിക്കാനും അനുഭവിക്കാനും കൂടി യുള്ളതാണ്, നനവ് കിനിയും മനസ്സുണർന്നാൽ മണ്ണിലിനിയും ജീവിതം ഒരുമയോടെ നമുക്കു നീങ്ങാം.... എന്ന കവിതാ ശകലം കവിതാശകലം ഓർമിച്ചുകൊണ്ട് അമ്മയായ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം..
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം