ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ അച്ഛന്റെ തീരുമാനം അമ്മയുടെ വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ തീരുമാനം അമ്മയുടെ വാക്കുകൾ

ചിന്നുവിനെ വീട്ടിലെ ബഹളം കേട്ടാണ് അന്ന് സൂര്യൻ ഉദിച്ചത്. രണ്ട് ദിവസമായി അവിടെ യുദ്ധക്കളമാണ് കാരണം വളരെ നിസ്സാരം. അവൾക്ക് അവളുടെ സുഹൃത്തിനെ കാണാൻ പോകണം കൊറോണ ആയതിനാൽ അവളെ പുറത്തേക്ക് വിട്ടില്ല. ആദ്യ കണ്ണീരിൽ തന്നെ അമ്മ വീണിരുന്നു പക്ഷേ അച്ഛൻ അല്പം കർക്കശക്കാരനായതുകൊണ്ട് തന്റെ നിലപാട് മാറ്റിയില്ല. സർക്കാരിനെയും ആരോഗ്യ വകുപ്പി ന്റെയും നിർദ്ദേശം ലംഘിക്കാൻ ആ അച്ഛൻ തയ്യാറായിരുന്നില്ല. പക്ഷേ ചിന്നു അവരുടെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നില്ല അവൾക്ക് അവളുടെ ഫ്രണ്ടിനെ കണ്ടേ മതിയാകൂ. മൂന്നുനാല് വീടിന്റെ അപ്പുറത്താണ് ഹിമ എന്ന അവളുടെ കൂട്ടുകാരിയുടെ വീട് പ്ലസ് വണ്ണിൽ പഠിക്കുന്ന ഹിമ യുടെയും ചിന്നുവിനെ യും കൂട്ടുകെട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവർ എന്നും എന്തിനും ഒരുമിച്ചായിരിക്കും ഒരു നേരം പോലും പിരിഞ്ഞിരിക്കാൻ വയ്യ. അവരുടെ ബഹളം തുടർന്നു കൊണ്ടിരുന്നു അമ്മ ഇടക്ക് കയറി പറഞ്ഞു,"അവളെ അങ്ങ് വിട്ടേക്ക് ഇവിടെ നോക്കിയാൽ കാണുന്ന വീടല്ലേ പോട്ടെ ഇനിയുമീ കണ്ണീരും കലാശം കാണാൻ വയ്യ. " പക്ഷേ അച്ഛൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അങ്ങനെ അവൾ അടുത്ത അടവും പയറ്റി നോക്കി അവൾ നിരാഹാരം തുടങ്ങി. രാവിലെയും ഉച്ചയ്ക്കും അവൾ ഭക്ഷണം കഴിച്ചില്ല ഒരുപാട് നിർബന്ധിച്ചെങ്കിലും കഴിക്കാൻ അവൾ കൂട്ടാക്കിയില്ല. അന്ന് ആണെങ്കിലോ അവളുടെ അനിയൻ അപ്പുക്കുട്ടൻ ഭക്ഷണം കഴിച്ചു കൊണ്ട് അവളുടെ മുൻപിലൂടെ പോകും. ഇടയ്ക്കിടെ അപ്പുക്കുട്ടൻ ചിക്കൻ കാലും കടിച്ച് തന്നെ നോക്കി കൊഞ്ഞനം കുത്തും. ഒക്കെ കൂടി അവളെ ഭ്രാന്ത് പിടിപ്പിച്ചു. രാത്രി ആയപ്പോഴേക്കും അവൾ സ്വയം കീഴടങ്ങി വിശപ്പ് അവളെ കീഴടക്കി എന്ന് പറയുന്നതാവും ശരി. ഇനി താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായതോടെ അവൾ സമരം അവസാനിപ്പിച്ചു. അങ്ങനെ രണ്ടുമൂന്നു ദിവസംടിവി കാണലും ഉറങ്ങലും ഭക്ഷണം കഴിക്കലും ആയി അവൾ കഴിച്ചുകൂട്ടി. അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു അവൾ എഴുന്നേറ്റപ്പോൾ തന്നെ 10 മണി ആയി കാണും. അടുക്കളയിൽ ചെന്ന് ഒരു കപ്പ് ചായയും എടുത്തു സിറ്റൗട്ടിലേക്ക് നടന്നു. അവിടെ ടീപോയിൽ കിടന്നിരുന്ന പത്രം അവൾ എടുത്തു. പത്രം വായിക്കുന്ന തിനിടയിൽ തന്റെ കൂട്ടുകാരിയുടെ ഫോട്ടോ കണ്ട് അവൾ ആകെ അമ്പരന്നു. അവൾ വാർത്ത വായിച്ചു. " യുവതി ക്കും കുടുംബത്തിനും കൊറോണ സ്ഥിതീകരിച്ചു ഇന്നലെയാണ് റിപ്പോർട്ട് വന്നത് യുവതിയും അച്ഛനും അമ്മയുംസഹോദരനും അടങ്ങുന്ന നാലംഗ കുടുംബത്തിന് മുഴുവൻ പോസിറ്റീവ് ആയിരുന്നു. സർക്കാരിന്റെ നിയമം ലംഘിച്ച് ഇവർ ഒരാഴ്ചയ്ക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു........." വാർത്ത മുഴുവൻ വായിക്കാൻ അവൾക്ക് ശക്തി ഉണ്ടായിരുന്നില്ല കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. അപ്പോൾ അടുക്കളയിൽ നിന്ന് നേർത്ത സ്വരത്തിൽ അമ്മ പറയുന്നത് കേട്ടു "നിന്റെ അച്ചൻ അങ്ങനെ തന്നെയാണ് അങ്ങേരുടെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ നീ കാര്യമാക്കണ്ട. അങ്ങേര് ഇന്ന് സാധനം മേടിക്കാൻ പുറത്തേക്ക് പോകുന്നുണ്ട് അപ്പോൾ മോള് ഹിമയുടെ വീട്ടിൽ പൊയ്ക്കോ ട്ടോ "

ഫിദ
9.E ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ