ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ശാന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ശാന്തം      

ശാന്തം ശാന്ത മീ പാത യോരകളും
സുഖഭരിതമീ കാറ്റലകളും
പ്ലാസ്റ്റിക് കരിഞ്ഞതും, ഡീസൽ ഉരഞ്ഞതും
പഴകിയും പുഴുത്തും അഴുകിയ ഗന്ധമില്ല
പൂത്ത പൂക്കളും പൂമര ഗന്ധവും അനുഭവിക്കുന്നു ഞാൻ
കിളികൾ ചിലക്കുന്നു, മൃഗങ്ങൾ കരയുന്നു
വീടുകളിലോ കുഞ്ഞുങ്ങൾ തൻ കൊഞ്ചൽ നാദം
പലഹാരങ്ങളും പച്ചിലക്കറികളും പാകം ചെയ്യുന്ന സുഗന്ധമന്തരീക്ഷത്തിൽ
വൃദ്ധരെ നോക്കുവാൻ നേരമില്ലാത്തവർ
വെളിയിലവരിറങ്ങാതെ കവല്നില്ക്കുന്നു
ആൾക്കൂട്ടം പാടില്ല, ചുറ്റി യടിക്കാനും പാടില്ല
ട്രാഫിക്കില്ല സിഗ്നലുമില്ല
ബൈക്കിൽ കറങ്ങാനും വയ്യ
കാർബൺഡൈ ഓക്സൈഡില്ല വാഹന പുകയില്ല ഫക്ടറിപുകയില്ല ഓട ജലമില്ല,,വിഷജലമില്ല
പരിശുദ്ധയാം ഗംഗയെ അശുദ്ധ യാക്കിയ മാനവ മലിനജലമല്ല സ്വച്ഛ ശീതളമാം ജലം
ഡ്യൂട്ടിപ്ലിക്കറ്റല്ല ഒറിജിനലിനെ തന്നു മാനവനെ നശിപ്പിച്ചു പ്രകൃതിയെ പരിശുദ്ധ യാക്കിയ ചീന തൻ അണുവേ
ബാലകാനാം നിന്നെ നമിക്കുന്നു.

 
നിരഞ്‌ജൻ
7 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത