സഹായം Reading Problems? Click here

ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖമാർ      

കൊറോണയെന്ന മഹാവ്യാധിയാൽ
വിറച്ചു വിറങ്ങലിച്ചു
നിൽക്കുന്നൊരു ലോകത്തെ
തൂവെള്ള വസ്ത്രം പോലെ
വെളുത്തൊരു മനസ്സുമായി
കരുണതൻ നിറദീപമായി
അവതരിച്ചോരു മാലാഖമാരെ
നിങ്ങൾക്ക് വന്ദനം
ഉറ്റവർ ഉടയവർ ആരുമില്ലാതെ
വേദനയാൽ കേഴുന്നൊരു
മനുഷ്യനെ .....
ജാതിമതവർണഭേദമില്ലാതെ
കാത്തരുളി .....
അമ്മതൻ സ്നേഹമായി അച്ഛൻതൻ
വാത്സല്യമായി നോവും മനസ്സുകൾക്ക്
ആശ്വാസമായി പ്രതീക്ഷതൻ
പൊൻനാളം തെളിയിക്കുന്ന
നിങ്ങളല്ലോ ഭൂമിയിലെ മാലാഖമാർ
കൈവണങ്ങുന്നു ഞാൻ നിങ്ങളെ
കരുത്തേകേടട്ടെ നിങ്ങൾ തൻ
കാര്യങ്ങൾക്ക് ജഗദീശ്വരൻ

 
വാസുദേവ് അനിൽ
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത