ആദിയൂർ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. 1885 ൽ ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ആദിയൂര് എൽ.പി.സ്‌കൂളിൻ്റെ തുടക്കം.ശ്രീമാൻ കോമപ്പ കുറുപ്പായിരുന്നു സ്കൂളിൻ്റെ സ്ഥാപക മാനേജറും,പ്രധാന അധ്യാപകനും. ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ശ്രീമാൻ കോമപ്പക്കുറുപ്പിന് ശേഷം കണാരക്കുറുപ്പു മാസ്റ്റർ, വി.പി.ശങ്കരക്കുറുപ്പ് മാസ്റ്റർ, തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്.ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മാനേജർ സ്കൂളിൻ്റെ ആരംഭത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്. തുടർന്ന് എൽ കെ ജി യു കെ ജി ക്ലാസ്സുകൾ ആരംഭിച്ചു.

"https://schoolwiki.in/index.php?title=ആദിയൂർ_എൽ_പി_എസ്/ചരിത്രം&oldid=1525287" എന്ന താളിൽനിന്ന് ശേഖരിച്ചത്