ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഓസോൺ ദിനം

		ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.  കരയുന്ന ഭൂമിയും ഭൂമിയെ സംരക്ഷിക്കാനായി കൈകോർക്കുന്ന കുട്ടികളും  എന്ന നിശ്ചലദൃശ്യം ആകർഷകമായി.  

പരിസ്ഥിതിദിനം ഭൂമിയേയും അതിലെ ചരാചരങ്ങളേയും സംരക്ഷിക്കേണ്ട ബാധ്യത പുതുതലമുറക്കാണെന്ന ബോധ്യം വരത്തക്കവിധത്തിൽ ഭൂമിയെ പ്രകീർത്തിച്ചുകൊണ്ടുള്ള നൃത്തശില്പം അരങ്ങേറി. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ ഒരുതൈ നടാം നമ്മുക്ക് അമ്മക്ക് വേണ്ടി ...... എന്ന് തുടങ്ങുന്ന കാവ്യ ശകലത്തോട് കൂടിയുള്ള നൃത്തപരിപാടിയിൽ എൻ. സി. സി,. ജെ. ആർ. സി. എസ്. പി. സി. കുട്ടികൾ പങ്കെടുത്തു. പത്ര – ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിൽ വളരെ പ്രാധാന്യത്തോട് കൂടിയാണ് ഇത് പ്രസിദ്ധീകരിച്ചത്.

സ്കൂൾ ശുചിത്വം‌
    സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റ ഭാഗമായി ജീവനക്കാരുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന്  പി. ടി. എ. ഉറപ്പാക്കുന്നു.  ഇതിന് പുറമെ അധ്യാപകരുടേയും വിവിധ ക്ലബുകളുടേയും സഹായവും സഹകരണവും പി. ടി. എ. ഉറപ്പാക്കുന്നുണ്ട്.

മാലിന്യ സംസ്കരണം

   മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച എയ്റോബിക് കംമ്പോസ്ററ്  ഉപയോഗിച്ചു വരുന്നു.   സ്കൂൾ പ്ലാസ്റ്റിക് വിമുക്ത കാമ്പസായി പ്രഖ്യാപിച്ചുകൊണ്ട് കുട്ടികൾക്ക് മതിയായ