ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/ആർട്‌സ് ക്ലബ്ബ്-17
ആർട്സ് ക്ലബ് (യൂത്ത് ഫെസ്റ്റിവൽ ക്ലബ്)
പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും സ്കൂൾ സജീവ സാന്നിദ്ധ്യമാണ്. കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി 31 വർഷക്കാലം ഓവറാൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് സ്വന്തം. വടക്കൻ കേരളത്തിന്റെ തനത് കലകളായ ഒപ്പന, കോൽക്കളി, അറവനമുട്ട്, ദഫ്‍മുട്ട്, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങൾ തെക്കൻ കേരളത്തിൽ ആദ്യമായി പരിചയപെടുത്തിയത് ആദിത്യ വിലാസം സ്കൂളാണ്. മാപ്പിള കലകളുടെ തെക്കൻ അധിനിവേശം എന്നാണ് പത്രമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. കോൽകളിയുടെ ഈറ്റില്ലമായ മലപ്പുറം എടരിക്കോട് സ്കൂളിനെ തറപറ്റിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞത് അത്ഭുതത്തോടാണ് വടക്കൻ ജില്ലക്കാർ കണ്ടത്. ഇതേപോലെ മറ്റ് കലകളേയും തുല്യപ്രാധാന്യത്തോടെ പരിശീലിപ്പിക്കുന്ന രീതിയാണ് സ്കൂൂളിനെ നാട്ടുകാരുടെ അഭിമാനമാക്കിമാറ്റിയത്. അതുകൊണ്ട് എ. വി. എച്ച്. എസിന് സർവകലാശാല എന്നബഹുമതിയാണ് നാട്ടുകാർ കല്പിച്ച് നൽകിയിട്ടുള്ളത്.