വെൺമയാൽ അലങ്കരിച്ച
വെള്ളക്കോട്ടുമായി
ചുണ്ടിൽ ചെറുപുഞ്ചിരി-
യോടെ മാഞ്ഞു പോയ
എൻ പ്രാണൻ...
ആലിംഗനത്തിനായി
നീങ്ങുന്ന കാൽപാ -
ദത്തെ ക്രൂരമായി
പിന്നിലേക്കകറ്റി
കളിയും ചിരിയുമായി
ഏറെ സന്തോഷിപ്പിച്ച
ചങ്ങാതിമാരെ
വെറുപ്പിച്ചുക്കൊണ്ടിരുന്നു
സാനിറ്റെസറും മാസ്ക്കും
മാത്രമായി എൻ ഏക
ചങ്ങാതിമാർ
ഒരായിരം നേത്രങ്ങൾ
എനിക്കായി കൈകൂപി
ഒരായിരം ചുണ്ടുകൾ
എനിക്കായി മന്ത്രിച്ചു മൂകനായി മുഖം പാതീ
മറച്ച നിൻ കൺപീലി
നൃത്തം ഹൃദയത്തുടി -
പ്പിനെ നിശ്ചലമാക്കി.
ഒന്നും എനിക്കായി അല്ല
എനിക്കായി ജീവിതം
നീക്കിവെച്ച നിങ്ങൾക്ക് വേണ്ടി.
എൻ പ്രിയപ്പെട്ടവർക്കു വേണ്ടി.