കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
ഇന്ന് അത് മഴയായി പെയ്യുന്നു
ഇന്നലെ അത് എന്റെ നാവിൽ വന്നു
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ
മഹാവ്യാധിയായി പെയ്യുന്നു
മഴ കാണാൻ ഇഷ്ടമുള്ള കുട്ടി ഞാൻ
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു
വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു
സ്പെയിനിലും ഇറ്റലിയിൽ നിന്നും
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല
എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
ഇപ്പോൾ പകലല്ലേ?
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു
കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു