അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ/പി ടി എ പ്രവർത്തന റിപ്പോർട്ട് 2020 -2021
2020- 2021 കോവിഡ് കാല ഓൺലൈൻ പിടിഎ പ്രവർത്തനങ്ങളിലൂടെ
Stay safe ..............stay healthy..................stay home
get connected............................join the P T A
"T.E.A.M Alfarookhia"
ലോകത്തെമ്പാടും ഭീതിപ്പെടുത്തി കാട്ടുതീ പോലെ പടർന്ന മഹാമാരി - കൊവിഡ്19 ന്റെ പിടിയിലാണ് 2019-20 അധ്യയനവർഷം കടന്നുപോയത്. എന്നാലും തളരാതെ മനോധൈര്യം കൈവിടാതെ നാം ഓൺലൈൻ ക്ലാസിലേക്ക് കടന്നു. വീട്ടിലിരുന്ന് സുരക്ഷിതമായി പാഠങ്ങൾ പഠിക്കാനും മറ്റു പ്രവർത്തനങ്ങൾ ചെയ്യുവാനും കൂട്ടുകാരുമായും അധ്യാപകരുമായും സംവദിക്കാനും ഓൺലൈൻ ക്ലാസുകൾ വഴിയൊരുക്കി. വിവരവിനിമയ സാങ്കേതികവിദ്യയുടെ മറ്റൊരു മുന്നേറ്റമാണ് ഈ കാലയളവിൽ നാം കണ്ടത്. തുടക്കത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചെങ്കിലും പിന്നീട് എല്ലാവർക്കും സുപരിചിതമായി മാറി ഓൺലൈൻ ക്ലാസുകൾ.
ഓൺലൈനിൽ ആയോ...... പിടിഎ യോഗം തുടങ്ങാം
സാങ്കേതികവിദ്യയുടെ സഹായത്താൽ ദൂരത്തെയും സമയത്തെയും മറികടന്ന് പുതുയുഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അൽഫാറൂഖിയ്യ പി ടി എ. കോവിഡ് കാലഘട്ടത്തിന്റെ ആദ്യനാളുകളിൽ സ്കൂളിലെ ഓരോ കുട്ടിയിലേക്കും പഠനം എത്തിക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയായിരുന്നു. എന്നാലും ടീം അൽഫാറൂഖിയ്യ യുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ സമ്പൂർണ ഓൺലൈൻ ക്ലാസുകൾ എല്ലാ വിദ്യാർഥികൾക്കും എത്തുന്ന രീതിയിൽ നൽകാൻ സാധിച്ചു എന്നത് പ്രശംസനീയമാണ്. ടീം അൽ ഫാറൂഖിയ്യ 2020-21 അദ്ദേഹം വർഷത്തിൽ ഏറ്റെടുത്ത ഭൂമി പ്രധാനപ്പെട്ട രണ്ടു പ്രവർത്തനങ്ങളാണ് സ്കൂൾ@ഹോം, സ്മാർട്ട് ടിവി ചാലഞ്ച് എന്നിവ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ ചെന്നു സുരക്ഷിതമായി പാഠങ്ങൾ പറഞ്ഞു നൽകുക എന്നതായിരുന്നു സ്കൂൾ@ഹോം പരിപാടിയുടെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട മാനസിക സാമ്പത്തിക പിന്തുണ നൽകുകയും ഉണ്ടായി.
പിടിഎ എക്സിക്യൂട്ടീവ്
2020-21 അധ്യയനവർഷം ഓൺലൈൻ പി ടി എ മീറ്റിങുകളുടെ കാലഘട്ടമായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പിടിഎ ജനറൽ ബോഡി യോഗം ചേരാൻ സാധിക്കാത്തതിനാൽ മുൻവർഷത്തെ പിടിഎ കമ്മിറ്റി അതുപോലെ ഈ അധ്യയന വർഷത്തിലും തുടരുകയാണ് ചെയ്തത്.കൃത്യമായ ഇടവേളകളിൽ ഓൺലൈൻ യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു പിടിഎ എക്സിക്യൂട്ടീവ് യോഗങ്ങൾക്ക് പുറമേ ഓരോ ക്ലാസിലെയും പി ടി എ മാസത്തിൽ വിളിച്ചുകൂട്ടുകയും ക്ലാസിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ ബുദ്ധിമുട്ടുകൾ മാതാപിതാക്കളുടെ ആശങ്കകൾ എന്നിവയെല്ലാം അധ്യാപകരുമായി പങ്കുവെക്കുവാനും അതിന് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള വേദിയായി ഓൺലൈൻ സി പി ടി എ കൾ മാറി.സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഓൺലൈൻ സാങ്കേതികവിദ്യ മനസ്സിലാക്കി കൊടുക്കുന്നതിനും പഠനരീതി രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഓൺലൈൻ സിപിടിഎ കൾ വഴിയൊരുക്കി. ഈ കാലയളവിൽ കുട്ടികളുടെ പഠന പാഠ്യേതര വിഷയങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചു.
സ്മാർട്ട് ടിവി ചാലഞ്ച്
കോവിഡ് മഹാമാരിയുടെ മുന്നിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പകച്ചുനിന്ന സാഹചര്യത്തിൽ മറ്റു സ്കൂളുകളിലെ പോലെ തന്നെ ഓൺലൈൻ വിദ്യാഭ്യാസം എന്ന നൂതന മാർഗ്ഗം വിദ്യാർഥികളിലും രക്ഷിതാക്കളിലും മികവാർന്ന രീതിയിൽ എത്തിക്കുവാൻ അധ്യാപകർക്ക് സഹായസഹകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഫസ്റ്റ് ബെൽ ക്ലാസ്സുകൾ കാണാൻ ടിവി ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും സ്പോൺസർഷിപ്പിലൂടെയും പിടിഎ യുടെ വകയായി 24 ടീവി ഓരോ കുട്ടിയുടെയും വീട്ടിൽ എത്തിച്ചു നൽകി അവർക്ക് ഒരു കൈത്താങ്ങായി ടീം അൽഫാറൂഖിയ്യ എപ്പോഴും പ്രവർത്തനനിരതരായി ഇരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ റീച്ചാർജ് ചെയ്ത് നൽകി സ്കൂൾ കുട്ടികൾക്കൊപ്പം നിന്നും
ഓൺലൈൻ പഠനകാലത്ത് പിടിഎ ഓൺലൈനായി നടത്തിയ പ്രവർത്തനങ്ങൾ
കൃത്യമായ ഇടവേളകളിൽ സിപിടി എ ഓൺലൈൻ മീറ്റിംഗ്
വായനാദിനം
ഓണാഘോഷം
എൻ എം എം എസ് യു എസ് എസ് കോച്ചിംഗ്
സ്വാതന്ത്രദിനാഘോഷം
അധ്യാപകദിനം
ക്രിസ്തുമസ് ആഘോഷം
ക്ലബ് പ്രവർത്തനങ്ങൾ
ഓൺലൈൻ പരീക്ഷകൾ
ഓൺലൈൻ കലോത്സവം
റിപ്പബ്ലിക് ദിനാഘോഷം
മികവുത്സവം
എസ്എസ്എൽസി പ്ലസ് ടു തീവ്ര പരിശീലന പരിപാടികൾ
കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കുട്ടികളെ സുരക്ഷിതമായി എസ്എസ്എൽസി പ്ലസ് ടു പൊതു പരീക്ഷ എഴുതുവാൻ അധ്യാപകർക്കൊപ്പം പിടിഎ ഭാരവാഹികളും സന്നദ്ധമായിരുന്നു. സ്കൂളിന് 100% വിജയം നേടുവാൻ ഇവരുടെ ഈ സഹകരണം ഒരു നിദാനമായ.