സഹായം Reading Problems? Click here


അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം ഇത് അതിജീവനം
 ഭാരത മണ്ണിൽ
പിറന്ന ഏതൊരുണ്ണിക്കും
ഇത് അതിജീവനം
ചൈനയിൽ പിറന്നൊരു
കോവിടാം വൈറസ്
മനുഷ്യ കുലത്തെ
വധിക്കും മഹാമാരിപോൽ
പടരുന്നു പടരുന്നു
ലോകജനതയെ
കാർന്നു തിന്നുന്നു
വീരൻ അവൻ വൈറസ്

നഗ്നനേത്രങ്ങളിൽ ഒളിച്ചിരിക്കുന്നവൻ
ഹസ്തദാനത്തിലും വായുവിലും
രോഗം പടർത്തി
വിലസുന്ന വിത്തിവൻ
എന്റെ കൊച്ചു
കേരളത്തിലും എത്തിയിവൻ
വിമാനം കയറി
വന്ന വിരുതനാണിവൻ
ഓഖിയും പ്രളയവും
നിപ്പായെന്ന മഹാവിപത്തിനെയും
തോൽപ്പിച്ച ജനതയെൻ കേരളം
സാമൂഹ്യ അകലം പാലിച്ചും
ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചും
കടലും കായലും പ്രളയവും
തോൽപ്പിയ്‌ക്കാത്ത
ഒരേ മനസ്സോടെ
ഒരുമയോടെ മുന്നേറുന്ന
എൻ കേരളം
എത്ര മനോഹരം
കേരം തിങ്ങും നാട്ടിൽ പിറന്നതിൽ
ഇന്നും ഞാൻ അഭിമാനിക്കുന്നു

 

അരുണ എം എം
5A അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത