അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ജാഗ്രതയോടെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ കൊറോണക്കാലം

സുരേഷ് ന്റെ മകൻ രാഹുൽ വിദേശത്തു എഞ്ചിനീയറിംഗ് ഇനു പഠിക്കുക യാണ് . ഒരു ദിവസം, കാളിങ് ബെൽ അടിച്ച ശബ്‌ദം കേട്ട് സുരേഷ് പുറത്തു വന്നു അത് രാഹുൽ ആയിരുന്നു. പെട്ടെന്നുള്ള അവന്റെ വരവിനെ കുറിച്ച് അച്ഛൻ വേവലാതി ആയി. എന്താ മോനെ ഇത്ര പെട്ടെന്ന് വന്നത്. അവൻ ഒരു പതുങ്ങി യ ശബ്‌ദത്തോടെ പറഞ്ഞു. അച്ഛാ അവിടെ ഒരു രോഗം പടര്ന്നു പിടിക്കുക യാണ് ഒരു തരം വൈറസ്. ഞാൻ വന്ന വിവരം ആരോടും പറയണ്ട എന്ന് അവൻ പറഞ്ഞു. 14 ദിവസത്തിനു ശേഷം അവൻ പനിയും ചുമയും ശ്വാസം തടസവും അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ പോയി ചികിത്സ ഏറ്റെടുത്ത ഡോക്ടർ ന്യൂമോണിയ ആണന്നു വിചാരിച്ചു. അതിനുള്ള ചികിത്സ ചെയ്തു എന്നിട്ടും അസുഖം ബേധം ആവാത്ത പ്പോൾ വിദഗ്ധ ഡോക്ടർ മാരുടെ ചികിത്സ തേടി. 3 ദിവസത്തിനു ശേഷം റിസൾട്ട്‌ വന്നതിനു ശേഷം അവൻ കൊറോണ യാണ് എന്ന് സ്ഥിതികരിച്ചു. അപ്പോയെക്കും അമ്മ അച്ഛൻ അയൽവാസികൾ ബന്ധുക്കൾ ചികിത്സ ച്ച ഡോക്ടർ അടക്കം 97 പേർക്ക് കൊറോണ ബാധിച്ചു. ഐസൊലേഷൻ വാർഡ് ഉണ്ടാക്കി അതിൽ ചികിത്സ തേടി. കുറെ പേർക്ക് സുഖമായി. എങ്കിലും പകുതി പേർ മരിച്ചു . കൊറോണ യെ തടുക്കാൻ വഴി യുണ്ട് . കൈകൾ നന്നായി കഴുകുക എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ബസ് സ്റ്റാൻഡിലും സ്കൂളിലും കൈ കഴുകാൻ ഉള്ള സജ്ജീകരണങ്ങൾ ഒരുക്കി. ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലം അടച്ചു. സ്കൂൾ ഓഫീസ്, ഹോട്ടൽ textiles എന്നിവ എല്ലാംഅടച്ചു. ആരോഗ്യ വകുപ്പും മന്ധ്രി മാരും പോലീസ് കാരും ഇടപെട്ടു. ജനത കർഫ്യു, ലോക്ക് ഡൌൺ എന്നിവ പ്രഖ്യാപിച്ചു. അങ്ങനെ കുറെ പേർക്ക് സുഖമായി.



ഫാത്തിമ നിഷാന കെ
7 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ