അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ശീലം
ശീലം
ഒരു കാട്ടിൽ കുറേ മൃഗങ്ങൾ ഉണ്ടായിരുന്നു .അതിൽ രണ്ടു പേരാണ് മിക്കുവും, പാച്ചുവും .മിക്കു എപ്പോഴും അവളുടെ വീടും പരിസരവും വൃത്തിയാക്കു മായിരുന്നു .എന്നാൽ പാച്ചു അവന്റെ വീടും പരിസരവും ഒന്നും വൃത്തിയാക്കുകയില്ല .അവൻ എപ്പോഴും മറ്റുള്ളവരെ കളിയാക്കിയും ഭക്ഷണം കഴിച്ചും ടി വി കണ്ടും ഇരിക്കും .ഒരു ദിവസം മിക്കു വീടെല്ലാം അടിച്ചു വൃത്തിയാക്കിയതിനു ശേഷം ഒരു മരത്തിൽ ഊഞ്ഞാലു കെട്ടി ആടുകയായിരുന്നു കുഴിമടിയനായ പാച്ചു പുറത്തേക്കിറങ്ങി വന്നു മിക്കുവിനെ ഊഞ്ഞാലിൽ നിന്ന് തള്ളിയിട്ട് ഓടിപ്പോയി മിക്കു കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപ്പോയി അങ്ങനെ പിറ്റേ ദിവസം പാച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞ് ടിവി കാണുമ്പോൾ അവന് വയറുവേദന എടുക്കുവാൻ തുടങ്ങി അപ്പോൾ അവിടെക്ക് മിക്കു കരച്ചിൽ കേട്ട് ഓടി ചെന്നു എന്നിട്ട് പാച്ചുവിനോട് എ ന്തിനാണ് കരയുന്നത് എന്ന് ചോദിച്ചു അപ്പോൾ പാച്ചു പറഞ്ഞു എനിക്ക് വയറുവേദനിക്കുന്നു എന്ന് അപ്പോൾ മിക്കു പാച്ചു വിനോട് അവിടെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് മിക്കു ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു ഡോക്ടർ അവന് മരുന്നു കൊടുത്തു അങ്ങനെ പാച്ചുവിന്റെ വയറുവേദന മാറി ഡോക്ടർ അവനോട് പറഞ്ഞു ഇനിത്തൊട്ട് നീ നിന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം അപ്പോൾ നിനക്ക് ഇങ്ങനത്തെ അസുഖങ്ങൾ വരില്ല എപ്പോഴും നിനക്ക് ശുചിത്വം വേണം അപ്പോൾ പാച്ചുവിന് എല്ലാം മനസ്സിലായി അതു കൊണ്ട് പാച്ചു മിക്കു വിനോട് നന്ദി പറഞ്ഞു പിന്നെ ഒരിക്കലും അവൻ വീടും പരിസരവും വൃത്തികേടാക്കിയില്ല എല്ലാ സ്ഥലവും അവൻ വൃത്തിയായി സൂക്ഷിച്ചു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ