അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ആരോഗ്യശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - ലേഖനം

ആരോഗ്യ ശീലങ്ങൾ

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. കൂടെക്കൂടെയും ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് വരെ ഇങ്ങനെ ഒഴിവാക്കാവുന്നതാണ്. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതുണ്ട്. കൈകളുടെ മുകളിലും വിരലുകളുടെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തേക്കെങ്കിലും, ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് കൊണ്ടോ, തൂവാല കൊണ്ടോ മുഖം മറയ്ക്കുക, വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെയും രാത്രിയും പല്ലു തേയ്ക്കുക. ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗങ്ങളാണ്. ഇത് നിർബന്ധമായും പാലിക്കേണ്ട നല്ല ശീലങ്ങൾ ആണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്ന പഴഞ്ചൊല്ലിന് ഏറെ പഴക്കമുണ്ട്. എന്നിരുന്നാലും പലപ്പോഴും ഈ വസ്തുത നാം മറന്നു പോകുന്നത് കൊണ്ടാണ് ഒഴിവാക്കാൻ സാധിക്കുമായിരുന്ന പല പ്രശ്നങ്ങളിലും നാം പെട്ട് പോകുന്നത്.

ഇന്നത്തെ അവസ്ഥ നോക്കുക കൊറോണ എന്ന മഹാവ്യാധി പടർന്ന് പിടിക്കുമ്പോൾ ഇപ്പോൾ നമ്മുടെ കൊച്ചു കേരളം എടുത്ത വലിയ മുൻകരുതലുകൾ നമ്മുടെ നാടിനെ രക്ഷിക്കുന്നതാണ് നാം കാണുന്നത്. കൊറോണ വൈറസ് പോലെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നാം ശീലിക്കേണ്ട നല്ല ആരോഗ്യശീലങ്ങളുണ്ട്, ഇവ കൃത്യമായി പാലിച്ചാൽ നമുക്ക് നമ്മുടെ ആരോഗ്യത്തെയും നമ്മുടെ നാടിനെയും ലോകത്തെത്തന്നെയും രക്ഷിക്കുവാൻ സാധിക്കും.

അനാമിക കെ.ജി
6 A അസംപ്ഷൻ എ യു പി എസ് സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം