അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2023-24
ആഗസ്റ്റ് 1.വേൾഡ് സ്കാർഫ് ഡേ ആചരിച്ചു
ആഗസ്റ്റ് 1: സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.അന്നേ ദിവസം പ്രത്യേക സ്കൗട്ട് ആൻഡ് ഗൈഡ്സ് മീറ്റിംഗ് വിളിക്കുകയും വിദ്യാർത്ഥികൾ സ്കൗട്ട് ഗൈഡ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾ സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി.സ്കൗട്ട് ചടങ്ങുകൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് സാറും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ ടീച്ചറും നേതൃത്വം നൽകി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാറിനെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു .ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ഈ ആഘോഷത്തിൽ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ യൂണിഫോം അണിഞ്ഞ് മറ്റ് സംഘടനകളോടൊപ്പം അണിനിരന്നു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ പതാക ഉയർത്തി. പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിനസന്ദേശംനൽകി. ദേശഭക്തി ഗാനാലാപനം, ഡിസ്പ്ലേ, തുടങ്ങിയവയുമുണ്ടായിരുന്നു. തുടർന്ന് സ്കൗട്ട് ഗൈഡ്, എൻസിസി, ജെ ആർ സി . വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യദിന റാലി വീഡിയോ കാണാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://www.youtube.com/watch?v=c6qZIdiRJhQ
നഗരവീഥിയെ ആവേശമണിയിച്ച് സ്കൗട്ട് ഗൈഡ് സ്വാതന്ത്ര്യദിന റാലി.
ബത്തേരി നഗരവീഥിയെ ആവേശമാണിയിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിന റാലി. സ്കൂളിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിനറാലി ബത്തേരി നഗരം ചുറ്റി. ഭാരതത്തിൻറെ രാഷ്ട്രപിതാവിനെ അനുസ്മരിച്ചും,ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചും വിദ്യാർഥികൾ മുദ്രാവാക്യം ഏറ്റുചൊല്ലി.
ഗാന്ധിജയന്തി ആചരിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂളും പരിസരവും ശുചിയാക്കി .ഗാന്ധി പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു .ഗാന്ധിയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു .ടൗണിൽ ഗാന്ധി പ്രതിമ വൃത്തിയാക്കി തുടർന്ന് ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.
"ഗാന്ധിയെ അറിയാൻ" പരിപാടി.
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "ഗാന്ധിയെ അറിയാൻ" പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടാം തീയതി മുതൽ എട്ടാം തീയതി വരെ വിവിധ പരിപാടികളോടെ "ഗാന്ധിയെ അറിയാൻ" തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. കൂടാതെ ഉപന്യായാസ മത്സരം ,ഗാന്ധി ക്വിസ് മത്സരം ,ദൃശ്യാവിഷ്കാരം ,ഗാന്ധിജി ചിത്രപ്രദർശനം, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന ,ചിത്രരചന മത്സരം, ശുചീകരണ പ്രവർത്തനങ്ങൾ,മ്യൂസിയം സന്ദർശനം, വൃദ്ധസദന സന്ദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് റാലി വീഡിയോ താഴെ
ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന വിവിധ പ്രവർത്തനങ്ങൾ.
- സർവ്വ മത പ്രാർത്ഥന
- വൃദ്ധസദന സന്ദർശനം
- ഗാന്ധി മ്യൂസിയ സന്ദർശനം
- ശുചീകരണ പ്രവർത്തനങ്ങൾ
- ചിത്ര രചന മത്സരം
- ഉപന്യാസ മത്സരം
- ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന
- ഗാന്ധി ചിത്ര പ്രദർശനം
- ഉപന്യാസ മത്സരം
- ഗാന്ധി ക്വിസ്
- ഗാന്ധിജിയും ബേഡൻ പവലും ചർച്ച .....
ഓസോൺ ഡേ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ക്ലാസ്.
ഓസോൺഡേ യോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ മലയാള അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തത്. അനിയന്ത്രിതമായ പരിസ്ഥിതി മലിനീകരണം,പ്ലാസ്റ്റിക്കിന്റെ മാലിന്യങ്ങൾ കത്തിക്കൽ,ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം എല്ലാം അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലാസ്റ്റിക് ബാഗുകൾ (ക്യാരി ബാഗുകൾ )കഴിവതും ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളുടെ ഉപയോഗം വിദ്യാർത്ഥികൾ ശീലമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .മാത്രമല്ല പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നതും നിയന്ത്രിക്കണം .
ശ്രീമതി ജീന അഗസ്റ്റിൻ പുതിയ സ്കൗട്ട് അധ്യാപിക
ശ്രീമതി ജീന അഗസ്റ്റിൻ പുതിയ സ്കൗട്ട് അധ്യാപികയായി ചുമതലയേറ്റു. ശ്രീമതി ജീന തിരുവനന്തപുരത്ത് വച്ച് നടന്ന 10 ദിവസത്തെ ബേസിക് കോഴ്സ് പൂർത്തിയാക്കിയിരുന്നു.
ഡിസംബർ1. യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച് 2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ അഡ്വഞ്ചറസ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,റൂട്ട് മീറ്റിംഗ്,സ്കൗട്ട് ഗെയിമുകൾ, ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉണ്ടാക്കി ,സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് .ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.
സമഗ്ര ശിക്ഷഅഭിയാൻ കേരള ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിപാടിയിൽ സഹകരിച്ചു . വിദ്യാർത്ഥികൾ ബാനറുകളും ഇതുമായി റാലിയിൽ അണിചേർന്നു. ഭിന്ന ശേഷിക്കാരായി വിദ്യാർത്ഥികളെ മാറ്റി നിർത്തേണ്ടത് അല്ലെന്നും അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടതാണെന്നും അവർക്ക് ശരിയായ പിന്തുണയും സഹായവും നൽകേണ്ടത് ആവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .സ്കൗട്ട് അധ്യാപകരുമാരായ ശ്രീമതി അനിയമ്മ ടീച്ചറും ശ്രീമതി ജീന അഗസ്റ്റിനും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒപ്പ് ശേഖരണവും നടത്തി.
ഡിസംബർ15: ആറ്റുവാഴ വിതരണം ചെയ്തു .
സ്കൗട്ട് ആൻഡ് ഗൈഡ്സ് ആറ്റുവാഴ വിതരണം ചെയ്തു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അസംഷൻ ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റുവാഴ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു .സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് .ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .ടിഷ്യു കൾച്ചർ ചെയ്ത വാഴകളാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. കൃഷിയെ സ്നേഹിക്കുക ,കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.8,9 ക്ലാസുകളിലെ 50 ഓളം വിദ്യാർഥികൾക്ക് ആറ്റുവാള വിതരണം ചെയ്തു.
സ്കൂൾതല രാജ്യപുരസ്കാർ പരിശീലനം സംഘടിപ്പിച്ചു.
രാജ്യപുരസ്കാർ രാജ്യപുരസ്കാർ ടെസ്റ്റിനു മുന്നോടിയായി ഉള്ള സ്കൂൾതല പരിശീലനം സംഘടിപ്പിച്ചു.പരിശീലന പരിപാടികൾക്ക് സ്കൂളിലെ സ്കൗട്ട് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി. ആനിയമ്മ ,ശ്രീമതി ജീനഅഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.ജനുവരി രണ്ടാം തീയതി സംഘടിപ്പിച്ച പരിശീലന പരിപാടി രാവിലെ 10 മണി മുതൽ 4 മണി വരെ തുടർന്നു. പരിശീലന പരിപാടിയിൽ പ്രധാനമായും താൽക്കാലിക ടെന്റ് നിർമ്മാണം നിർമ്മാണ പരിശീലനമാണ് നടത്തിയത് .ആവശ്യമായ മുളയും മറ്റും വിദ്യാർഥികൾ കൊണ്ടുവന്ന ഗ്രൗണ്ടിൽ തയ്യാറാക്കി പരിശീലിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേകതരം കെട്ടുകൾ ,ലാറ്റിങ്ങുകൾ ,നോട്ടുകൾ തുടങ്ങിയവയും വിദ്യാർത്ഥികൾ അഭ്യസിച്ചു. ക്ഷണിതാവായ സ്കൗട്ട് മാസ്റ്റർ ശ്രീ പൗലോസ് മാസ്റ്റർ വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.
പച്ചക്കറിത്തോട്ട ശുചീകരണ പ്രവർത്തനം.
സ്കൗട്ട് ഗൈഡ്സ് വിദ്യാർത്ഥികൾ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറിത്തോട്ട ശുചീകരണ പ്രവർത്തനങ്ങളി നടത്തി. പൊന്തിവന്ന് കാടുകളും മറ്റും പറിച്ച് വൃത്തിയാക്കി.പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന വിഷരഹിതച്ചക്കറികൾ വിദ്യാർത്ഥികൾക്ക് പാചക ആവശ്യത്തിനായി ഉപയോഗിക്കുന്നു.
രക്ഷിതാക്കളുടെ യോഗം വിളിച്ചു.
ജനുവരി 16 ആം തീയതി മുതൽ നടക്കുന്ന സംസ്ഥാനതല സ്കൗട്ട് ഗൈഡ് ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഹൈസ്കൂളിൽ നിന്നും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്തു. മൂന്ന് ദിവസം തുടരുന്ന സ്കൗട്ട് ഗൈഡ് ക്യാമ്പിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് ശേഷികൾ പരിശോധിക്കപ്പെടും. ശ്രീ.ഷാജി ജോസഫ് സാറും അനിമൽ ടീച്ചറും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .ഇതോടൊപ്പം വിദ്യാർത്ഥികളുടെ നോട്ടുബുക്കളും പരിശോധിച്ചു തിരുത്തലുകൾ വരുത്തി.
രാജ്യപുരസ്കാർ നോട്ട് വെരിഫിക്കേഷൻ ക്യാമ്പിൽ പങ്കെടുത്തു.
ജനുവരി പതിനാറാം തീയതി മുതൽ നടക്കുന്ന രാജ്യപുരസ്കാർ സ്കൗട്ട് ആൻഡ് ഗൈഡ് ടെസ്റ്റിന് മുന്നോടിയായി ഉള്ള നോട്ട് വെരിഫിക്കേഷൻ ക്യാമ്പ് മാനന്തവാടി ജില്ല സ്കൗട്ട് ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. നമ്മുടെ നിന്നുള്ള 24 ആൺകുട്ടികളും 14 പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ രാജ്യപുരസ്കാർ നോട്ടുകൾ ഏകദിന ക്യാമ്പിൽ വച്ച് വെരിഫൈ ചെയ്ത് സർട്ടിഫിക്കറ്റുകൾ നൽകും.ഇവർക്ക് മാത്രമേ രാജ്യപുരസ്കാർ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. ശ്രീ.ഷാജി ജോസഫ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.
സംസ്ഥാനതല രാജ്യപുരസ്കാർ ക്യാമ്പ് ആരംഭിച്ചു.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാനതല രാജ്യപുരസ്കാർ ക്യാമ്പ് ആരംഭിച്ചു. സ്കൗട്ട് വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും വേറെ വേറെ സ്കൂളിലാണ് ക്യാമ്പ് നടക്കുക. സ്കൗട്ട് വിദ്യാർത്ഥികളുടെ ക്യാമ്പ് മാനന്തവാടി എംജിഎം ഹൈസ്കൂളിൽ വച്ച് നടക്കും. മൂന്നുദിവസമായിട്ടായിരിക്കും ക്യാമ്പ് സംഘടിപ്പിക്കപ്പെടുക. ക്യാമ്പിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ ക്യാമ്പിൽ വച്ച് വിദ്യാർത്ഥികളുടെ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് നൈപുണ്യകൾ പരിശോധിക്കപ്പെടും. 24 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ഇപ്രാവശ്യത്തെ രാജ്യപുരസ്കാർ അവാർഡിനായി പങ്കെടുക്കുന്നത്. സംസ്ഥാനതല രാജ്യപുരസ്കാർ ടെസ്റ്റിംഗ് ക്യാമ്പിലേക്ക് എക്സാമിനർമാരായി നമ്മുടെ സ്കൂളിൽ നിന്നുള്ള ശ്രീ.ഷാജി ജോസഫ്സാറും അനിയമ്മ ടീച്ചറും ജില്ലയ്ക്ക് പുറത്തുള്ള സ്കൂളുകളിൽ നിയമിതരായിട്ടുണ്ട്.
ജനുവരി 8.ബെഡൻ പവൽ ചരമദിനം ആചരിച്ചു.
അസം ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ബേഡൻ പവൽ ചരമദിനം ആചരിച്ചു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ പ്രത്യേക ട്രൂപ്പ് കമ്പനി മീറ്റിംഗ് വിളിക്കുകയും ബേടൻപവൽ അനുസ്മരണംനടത്തുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ് ,ശ്രീമതി അനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജനുവരി 30.രക്തസാക്ഷിത്വദിനം ആചരിച്ചു
അസംപ്ഷൻ ഹൈസ്കൂളിൽ ഗാന്ധിജിയുടെ 76-ാംരക്തസാക്ഷിത്വദിനം ആചരിച്ചു. ഈ ദിനം ദേശീയതലത്തിൽ സർവോദയ ദിനമായും ആചരിക്കുന്നു . അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ ഈ ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന ,റാലി ,നഗരത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം, മുതലായവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ സ്കൗട്ട് ഗൈഡ് അധ്യാപകരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഗാന്ധിജിയുടെ ഛായാചിത്രം സ്കൂൾ ഓഫീസിന് മുന്നിൽ പ്രദർശിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു ,തുടർന്ന് റാലിയായി നഗരത്തിലൂടെ പോവുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകനായ ശ്രീ.ഷാജി ജോസഫ് നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി അനിയമ്മ കെ ജെ നിയുക്ത സ്കൗട്ട് അധ്യാപികയായ ശ്രീമതി ജീന ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വീഡിയോ കാണാം താഴെ link ൽ click
രാജ്യപുരസ്കാർ റിസൾട്ട് :അസംപ്ഷൻ സ്കൂളിന് മികച്ച വിജയം.
ഈ വർഷത്തെ രാജ്യപുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു .അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന നേട്ടം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയികളായി. വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജ്മെൻറ് അഭിനന്ദിച്ചു. രാജ്യപുരസ്കാർ പരീക്ഷയിൽ 26 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് പങ്കെടുത്തത്. സ്കൗട്ട് വിദ്യാർത്ഥികളെ ശ്രീ.ഷാജി ജോസഫ് മാസ്റ്ററും, ഗൈഡ് വിദ്യാർത്ഥികളെ ശ്രീമതി ആനിയമ്മ കെ ജെ ടീച്ചറും ആണ് പരിശീലിപ്പിച്ച് ഒരുക്കിയത്. ഗവൺമെൻറ് ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു ഗൈഡ് ക്യാമ്പ്. MGM ഹൈസ്കൂൾ മാനന്തവാടിയിൽ വച്ചായിരുന്നു സ്കൗട്ട് ക്യാമ്പ്.
ഫെബ്രുവരി 16.ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂണിറ്റ് സന്ദർശിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അദ്ദേഹം സ്കൂളിലെ സ്കൗട്ട് ചുമതലയുള്ള അധ്യാപകരുമായും സംവദിച്ചു.സ്കൂളിലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് സ്കൗട്ട് ഗൈഡ് യൂണിറ്റ് അംഗങ്ങളെ നേരിട്ട് കാണുകയും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്.വിദ്യാർത്ഥികൾ അദ്ദേഹത്തെ സല്യൂട്ട് നൽകി സ്വീകരിച്ചു.രാജ്യപുരസ്കാർ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.
ഫെബ്രുവരി 22. പരിചിന്തന ദിനം (ബേഡൻ പവലിൻറെ ജന്മദിനം)
അസംപ്ഷൻ ഹൈസ്കൂളിൽ ഫെബ്രുവരി 22 ബേഡൻ പവലിൻറെ ജന്മദിനം പരിചിന്തനദിനമായി ആചരിച്ചു. ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൗട്ട് ഗൈഡ് മീറ്റിംഗ് വിളിച്ചു കൂട്ടി. അന്നേദിവസം രാജ്യപുരസ്കാർ നേടിയ മുഴുവൻ കുട്ടികളെയും വിളിച്ചു ആദരിക്കുകയുണ്ടായി. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികളെ അനുമോദിച്ച് സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ബിജു ഇടനാൾ ,സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ ആശംസകൾ അറിയിച്ചു