അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്/2023-24
ജൂൺ 5.പരിസ്ഥിതിദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ വൃക്ഷത്തൈ നട്ടു. എൻ.സി.സി. വിദ്യാർത്ഥികൾ സ്കൂൾ പരിസരം ശുചിയാക്കി.
സെപ്റ്റംബർ 18. ഓസോൺ ഡേ ആചരിച്ചു .
സെപ്റ്റംബർ 18 ഓസോൺ ഡേ ആചരിച്ചു.ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ഹെഡ്മാസ്റ്റർ സന്ദേശം നൽകി.പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ ക്ലാസുകൾ മുതലായവ സംഘടിപ്പിച്ചു.
ഓസോൺഡേ വിദ്യാർത്ഥികൾക്ക് ക്ലാസ്.
ഓസോൺഡേ യോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ മലയാള അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തത്. അനിയന്ത്രിതമായ പരിസ്ഥിതി മലിനീകരണം,പ്ലാസ്റ്റിക്കിന്റെ മാലിന്യങ്ങൾ കത്തിക്കൽ,ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം എല്ലാം അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലാസ്റ്റിക് ബാഗുകൾ (ക്യാരി ബാഗുകൾ )കഴിവതും ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളുടെ ഉപയോഗം വിദ്യാർത്ഥികൾ ശീലമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .മാത്രമല്ല പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നതും നിയന്ത്രിക്കണം .