അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ/2025-26
ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സംവദിച്ച് അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ ..
വിക്രം സാരാഭായ് സ്പേസ് സെന്റർ സന്ദർശിച്ച വിദ്യാർത്ഥികളുടെ അനുഭവക്കുറിപ്പ് .

"2025 ജൂലൈ 3, ഞങ്ങളെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു സുദിനമായിരുന്നു. ISRO-യുടെ പ്രധാനപ്പെട്ട ഗവേഷണകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ വച്ച് സംഘടിപ്പിക്കപ്പെട്ട Axiom 4 Student outreach program ൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം ഞങ്ങൾക്ക് ലഭിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. ബഹിരാകാശം ,ബഹിരാകാശ ശാസ്ത്രം, റോക്കറ്റ് സാങ്കേതികവിദ്യ, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ തുടങ്ങിലള്ളികല്കുറിച്ച് ഷീജു ചന്ദ്രൻ സാർ എടുത്ത ക്ലാസ്സിൽ ഞങ്ങളോരോരുത്തരും ശ്രദ്ധയോടെ മുഴുകിയിരുന്നു. കണ്ണിലും കാതിലും, ഒത്തിരി അത്ഭുതങ്ങളാണ് അന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിപ്പൽ കഴിയുന്ന ഭാരതീയനായ ശുഭാംശു ശുക്ലയോട് സംവദിക്കാൻ കഴിഞ്ഞത് ആസ്‌മികമായ ഒരനുഭൂതിയായിരുന്നു. മീറ്റ് തുടങ്ങുന്നതിനുമുമ്പ് countdown ആരംഭിച്ചപ്പോൾ ഓരോ നിമിഷവും നിമിഷവും കണ്ണിമ ചിക്കാതെ ഞങ്ങളിരുന്നു.ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ മൂന്നിൽ ശുഭംശു ശുക്ല എന്ന ചരിത്രമനുഷ്യൻ പ്രത്യഷപ്പെട്ടു. സ്വപ്‌നമാണോ യാഥാർത്ഥ്യമാണോ തിരിച്ചറിയാനാവാത്ത ആനന്ദനിമിഷം. ബഹിരാകാശത്തെ ജീവിതത്തെതുറിച്ച്, ഉറക്കം, ഭക്ഷണക്രമം, പരീക്ഷണം, പര്യവേക്ഷണം തുടങ്ങിയവയെക്കുറിച്ച് കുറിച്ച്, ഈ ദൗത്യത്തിനുവേണ്ടി താണ്ടേണ്ടി വന്ന ചവിട്ടുപടികളെക്കുറിച്ചും വളരെ സൗമ്യതയോടെ, തന്മയത്വത്തോടെ ഞങ്ങളുമായി സംവദിക്കാനായ കണ്ടെത്തി . ഇത്രയേറെ ഉയരങ്ങളിൽ എത്തിയിട്ടും അദ്ദേഹത്തിൻറെ താഴ്‌മയോടും എളിമയോടും കൂടെയുള്ള പെരുമാറ്റം ഞങ്ങളെ അത്ഭുതപ്പെടുത്തി.
പിന്നീട് VSSC-യുടെ ഭാഗമായുള്ള സ്പേസ് മ്യൂസിയമം കാണാൻ ഒരവസരം ലഭിച്ചു. അവിടെ ആദിത്യ L1, ചന്ദ്രയാൻ 1,2,3, മംഗൾയാൻ , ഗഗൻയാൻ, ആര്യഭട്ട , സ്പുട്നിക്, ഹ്യൂമൺ ക്രൂ മോഡ്യൂൾ, Nike apache, തുടങ്ങി വിവിധ ഭാഗങ്ങൾ, സ്പേസ് സ്യൂട്ട്, ആദിയായവ കാണാനും അറിയാനും മനസ്സിലാക്കാനും ഞങ്ങൾക്ക് അവസരം ലഭിച്ചു.പുത്തനറിവുകളുടെയും കാഴ്‌ചപ്പാടുകളുടെയും ചങ്ങാത്തങ്ങളുടെ വേദിയായിരുന്നു.ഈ സുവർണ്ണാവസരം ഞങ്ങൾക്കൊരുക്കിത്തന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ-ഓഡിനേറ്റർ പ്രസാദ് സാറിനും, അസംപ്‌ഷൻ ഹൈസ്‌കൂളിന്റെ പ്രധാനാധ്യപകൻ ബിനു തോമസ് സാറിനും, മറ്റ് അധ്യാപക്ഷിക്കും ഹൃദയം നിറഞ്ഞ നന്ദി ".
അഗ്രജ് എം എസ് (9-D),
അഞ്ജന ഷിനോജ് (9-B),
അലന്യ അജി (9-B.