അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യമനസ്സിനെ അമ്പരപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. കൊറോണയെന്ന മഹാമാരിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം. വൈദ്യശാസ്ത്രത്തെപ്പോലും തോൽപ്പിച്ചുകൊണ്ട് ലോകം മുഴുവൻ പടർന്നു പിടിച്ചുക്കൊണ്ടിരിക്കുകയാണ് കോവിഡ് 19. ഈ മഹാമാരിയിലൂടെ കുറച്ച് നല്ല ശീലങ്ങൾ നേടിയെടുക്കാൻ നമുക്ക് സാധിക്കുന്നു എന്നത് ഒരു നേട്ടമാണ്.

ഒരു മനുഷ്യന് അത്യാവശ്യമായ ഘടകമാണ് ശുചിത്വം. ശുചിത്വം എന്നാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ, കൈകാലുകൾ, ശരീരം മുഴുവൻ എപ്പോഴും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. കൈകൾ നന്നായി കഴുകിയും മാസ്ക് ധരിച്ചും പരസ്പര സമ്പർക്കം ഒഴിവാക്കിയും ഹസ്തദാനം ഉപേക്ഷിച്ചും സാമൂഹിക അകലം പാലിച്ചും ശുചിത്വം നമുക്ക് പാലിക്കാം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. മലിനജലം ഒരിടത്തും കെട്ടിക്കിടക്കാതെ ഇരിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതി രിക്കാനും നമുക്ക് പരിശ്രമിക്കാം. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും അന്തരീക്ഷത്തെ മലിനമാക്കുന്നതും നമുക്ക് ഒഴിവാക്കാം.

ഒരു കൊറോണ കാലത്തിലൂടെയാണ് നമ്മൾ മുന്നോട്ടു നീങ്ങുന്നത് എന്ന ചിന്ത നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകട്ടെ. ഓരോ മഹാമാരിയും ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കട്ടെ.

സോന തോമസ് മൂഴയിൽ
4 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം