അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ഞങ്ങൾ നിന്നെ ഓടിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ നിന്നെ ഓടിക്കും

ഇത്തിരി പൊന്നോരു
കുഞ്ഞു വൈറസ്
നീ ഇത്ര ഭയങ്കരൻ ആയിരുന്നോ?
മാലോകരൊക്കെയും നിന്നെ പേടിച്ചു
വീട്ടിനുള്ളിലിരിക്കുന്നു.
ഒത്തിരി പേരെ കൊന്നു നീ
എന്നുടെ നാട്ടിലും വന്നുവല്ലോ.
ഒറ്റക്കെട്ടായി നേരിടും നിന്നെ,
നിന്നെ തുരത്തി ഓടിക്കും.
 
നിന്നെ തുരത്താൻ വിദ്യകൾ
പലതുണ്ട്, ഞങ്ങടെ കയ്യിൽ.
വീടിനുള്ളിലിരിക്കും ഞങ്ങൾ,
സോപ്പിട്ടു കൈകൾ കഴുകീടും.
വ്യക്തി ശുചിത്വം പാലിക്കും,
അകലം ഞങ്ങൾ പാലിക്കും.
മാസ്കുകൾ ഞങ്ങൾ ധരിച്ചീടും.
എടാ കൊറോണെ
നിന്നെ ഞങ്ങൾ ഓടിക്കും.
       


ജി. കെ. വിവേകാനന്ദൻ
1 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത