അവിടനല്ലൂർ എ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊട്ടുകൂടായ്മയും തീണ്ടലും കൊടികുത്തി വാണിരുന്ന കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി 1934 ലാണ് അവിടനല്ലൂർ എ എൽ .പി സ്കൂൾ സ്ഥാപിതമായത്.17 കുട്ടികളോട് കൂടി അവിട നല്ലൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു പീടികയുടെ ചായ് പിലായിരുന്ന സ്ഥാപനം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്.1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു. 1957 ൽ അഞ്ചാം ക്ലാസ് എടുത്ത് കളഞ്ഞു. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിഭാഗത്തിൽ പെടുത്തി.തുടർന്ന് അവിടനല്ലൂർ എ .എൽ .പി .സ്കൂൾ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ച് തുടങ്ങി ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് നല നിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി മാറി. എളമ്പിലാശ്ശേരി തറവാട്ടു കാരണവരായിരുന്ന ഗോവിന്ദൻ നായരാണ് സ്ഥാപനം തുടങ്ങിയത് എളമ്പിലാശ്ശേരി ദേവകി അമ്മയായിരുന്നു. സ്ഥാപക മാനേജർ.ഇവർ സ്ഥാപനത്തിലെ അധ്യാപിക കൂടിയായിരുന്നു.ഇവരുടെ മരണശേഷം മകൻ മുണ്ട്യാ ടി രാമചന്ദ്രൻ നായർ മാനേജരായി. ഏറെക്കാലം പ്രവർത്തിച്ച രാമചന്ദ്രൻ നായരുടെ മകളും ഇതേ സ്കൂളിലെ അധ്യാപികയുമായ എം ബിന്ദുവാണ് നിലവിൽ മാനേജർ.ശ്രീമതി റെയ്ച്ചൽ ആയിരുന്നു. ആദ്യ പ്രധാനാധ്യാപിക