അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അവാർഡുകൾ:

  • മലപ്പുറം വേങ്ങര മണ്ഡലത്തിൽ 2017-'18 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ്.
  • തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം (2016-'17)
  • മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം (2016-'17)
  • മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം (2016-'17)
  • ഭവന നിർമ്മാണം, ചികിത്സാ സഹായം, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സുരക്ഷ എന്നിവയ്ക്ക് (16.5 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക്) മാതൃഭൂമി വിദ്യ വി.കെ.സി.ഗ്രൂപ്പിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം (2015).
  • തിരൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച ഗണിത ലാബിനുള്ള അവാർഡ് നേടി.
  • ശ്രീമതി. സുഹ്‌റ ടീച്ചർക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
  • സ്‌കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി. സുഹ്‌റ കൂട്ടായി ക്ക് ലഭിച്ച അവാർഡുകൾ:
    1. 'ഡിസംബർ' എന്ന കഥക്ക് മികച്ച കഥക്കുള്ള ഗൃഹലക്ഷ്മി അവാർഡ് (2008)
    2. 'കറുത്ത ഭൂപടത്തിലെ ആലീസ്' എന്ന കഥക്ക് മലയാള മനോരമ അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം (2009).
    3. അധ്യാപക ലോകം അവാർഡ് ('ഓന് പിരാന്താണ്' - (2010)
    4. 'പുസ്തകപ്പത്തിരി' എന്ന നോവലിന് ചിന്ത സംസ്ഥാന അവാർഡ് (2012).
    5. പ്രഭാത് നോവൽ അവാർഡ് ('ആയപ്പാട്ട്' - 2013).
    6. സമഗ്ര സംഭാവനയ്ക്കുള്ള മഹാ കവി വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് (2017)
  • എസ്എസ് എൽ സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അറബിക്ക് വിദ്യാർത്ഥികളെ വിജയിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‍കാരം.
എസ് എസ് എൽ സി പരീക്ഷയിൽ വേങ്ങര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ് MLA ഖാദർ സാഹിബിൽ നിന്ന് ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ഏറ്റു വാങ്ങുന്നു.
2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ശ്രീമതി. സുഹ്‌റ കൂട്ടായി (സ്‌കൂളിലെ മലയാളം അധ്യാപിക)
വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് സുഹ്‌റ ടീച്ചർ ഏറ്റുവാങ്ങുന്നു.
പ്രഭാത് ബുക്ക്സ്‌ പുരസ്‌കാരം
"https://schoolwiki.in/index.php?title=അവാർഡുകൾ&oldid=549134" എന്ന താളിൽനിന്ന് ശേഖരിച്ചത്