അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്-17
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർമ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നത് കുട്ടികളിൽ സേവനമനോഭാവം സഹവർത്തിത്വവും ധീരതയും വളർത്തിയെടുക്കുന്ന ഒരു കൂട്ടായ്മ്മയാണ്. ഏറ്റവും പുരാതനമായ ആഗോള സംഘടനയുടെ ഭാഗമാണിത്. നമ്മുടെ സ്കൂളിലും ഈ സംഘടനയുടെ യൂണിറ്റ് ഭംഗിയായി പ്രവർത്തിക്കുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ പഠന ക്ലബ് പ്രവർത്തനത്തോടെപ്പം സേവന പ്രവർത്തനങ്ങളും നടന്നുവരുന്നു.എല്ലാ വർഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട്. സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട പോകുന്നു.