നമ്മുടെ സ്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനങ്ങൾ കൊണ്ടും സേവനങ്ങൾ കൊണ്ടും വേറി‍ട്ടു നിൽക്കുന്നു. സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.