അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ,ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി ,ശുചിത്വം, രോഗപ്രതിരോധം
ലോകം പാരിസ്ഥിതിക പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടുകയാണ്. അടിസ്ഥാന ആവിശ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. എല്ലായിടത്തും പരിസ്ഥിതിയെക്കുറിച്ച് പഠിക്കുകയും അതിന്റെ ദോഷങ്ങൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഭൂമിയെ മലിനമാക്കുന്നു. വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തവും വീടിന്റെയും വൃത്തി മാത്രമാണ് സംരക്ഷിക്കുന്നത്. ഇത് മനുഷ്യരുടെ സ്വാർത്ഥതയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും, ഭക്ഷണത്തിനും, തൊഴിലിനും വേണ്ടി പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്ക് പരിസ്ഥിതി നാശം സ്വന്തം അനുഭവമായി മാറുക. പാടം നികത്തിയാലുംമാലിന്യക്കൂമ്പാരങ്ങൾ കൂട്ടിയിട്ടാലും , കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായിക്കൊണ്ടിരിക്കുകയാണ്. വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ആഗോളതാപനവും, പരിസ്ഥിതി അസന്തുലനവും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം, ആരോഗ്യ ശുചിത്വം, പരിസരം, കൊതുക് നിവാരണം, മാലിന്യ സംസ്കരണം എന്നിവയെ ബന്ധപ്പെടുത്തിയാണ് സമ്പൂർണ്ണ ശുചിത്വ പദ്ധതി നടപ്പിലാക്കിപ്പിക്കുന്നത്. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. വ്യക്തികൾ കൃത്യമായി ആരോഗ്യ ശീലങ്ങൾ പാലിച്ചാൽ പകർച്ചവ്യാധികളേയും, ജീവിത ശൈലീ രോഗങ്ങളും തടയാൻ സാധിക്കും. കൂടെക്കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു 20 സെക്കന്റ് നേരം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി മുതലായ വൈറസുകളേയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും , ആൽക്കഹോൾ അടങ്ങിയ ഹാന്റ്സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ നല്ലതാണ്. ആശുപത്രി സന്ദർശനം അനാവശ്യമായി ഒഴിവാക്കണം. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപും, രാവിലെ ഉണർന്നാൽ ഉടൻ പല്ല് തേക്കണം. ദിവസവും സോപ്പിട്ട് കുളിച്ച് ശരീര ശുദ്ധി ഉറപ്പാക്കണം. കഴുകി ഉണക്കാത്ത വസ്ത്രങ്ങൾ ചർമ്മത്തിൽ ചൊറി, വരട്ടുചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. മലമൂത്ര വിസർജ്ജനം സാനിട്ടറി കക്കൂസുകള്ൽ മാത്രം. പഴങ്ങൾ, പച്ചക്കറികൾ, ഇളനീര്, മുളപ്പിച്ച പയറു വർഗ്ഗങ്ങൾ, കടൽ മത്സ്യങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസവും 2ലിറ്റർ വെള്ളം കുടിക്കുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക. പഴങ്ങളും, പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. പെൺകുട്ടികൾ ആർത്തവ സമയത്ത് ശുചിത്വം പാലിക്കുക. പാദരക്ഷ കൊക്കോപ്പുഴുവിനെ ഒഴിവാക്കും. മല വിസർജ്ജനത്തിനു ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം