അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/പ്രകൃതി എന്ന സത്യം - കഥ

പ്രകൃതി എന്ന സത്യം

"മുത്തശ്ശാ....ഇത് സത്യം തന്നെയാണോ?" അവന്റെ കൗതുകത്തിന് അതിരുകളില്ലായിരുന്നു. പട്ടണത്തിൽ നിന്നും തന്റെ അവധിക്കാലമാഘോഷിക്കാൻ എത്തിയതായിരുന്നു ജോൺ എന്ന പത്ത് വയസ്സുകാരൻ. ഗ്രാമത്തിലെ ആ വീട് അവന് പുതിയ ഒരു ലോകം പോലെയാണ് തോന്നിയത്.
വലിയ ചില്ലലമാരയിൽ നിന്നും മുത്തശ്ശൻ എടുത്തുകൊണ്ടുവന്ന ആ ബുക്കിനോട് അവന് വല്ലാത്ത ഒരു അടുപ്പം തോന്നി.അതിലെ കഥകൾ അവന് യാഥാർത്ഥ്യമായി തോന്നി. അവന്റെ ചിന്തകളിൽ അവ നിറഞ്ഞു നിന്നു .കൂടുതൽ കഥകളും പ്രകൃതിയുടെ മനുഷ്യൻ കാണാത്ത വിസ്മയങ്ങളെപ്പറ്റിയായിരുന്നു. ഇമ ചിമ്മാതെ അവനതെല്ലാം കേട്ടിരുന്നു. ഒരു പാട് കഥകൾ കേട്ട ശേഷം അവൻ ഉറക്കത്തി ന്റെ മടിയിലേക്ക് വീണു. പെട്ടെന്ന് നേരം വെളുത്തതായി കൊച്ചു ജോണിന് തോന്നി. അവൻ നേരെ മുറ്റത്തേക്കിറങ്ങി . അവിടെ പാറിക്കളിക്കുന്ന ഒരു പൂമ്പാറ്റ അവനെ വല്ലാതെ ആകർഷിച്ചു. അവൻ അതിനു പുറകേ ഓടി. ഓടിയോടി അവനൊരു കാട്ടിലകപ്പെട്ടു. ഒരു വലിയ കാട്ടിൽ .അവർ ചുറ്റും നോക്കി.അതെ ഇത് അതു തന്നെ മുത്തശ്ശൻ പറഞ്ഞ ആ വലിയ കാട് ഇതു തന്നെയാണ്. "ഹായ്.. ഹായ്" അവൻ ആഹ്ലാദിച്ചു. ആ നിധിയുള്ള വലിയ മരത്തിനായി അവൻ തേടി. ഒടുവിൽ അവനത് കണ്ടെത്തി. മുത്തശ്ശൻ പറഞ്ഞതുപോലെ അവിടെ സ്വർണ്ണ പടികളുണ്ടായിരുന്നു.അതും നിധിപ്പെട്ടിയുടെ രഹസ്യ നമ്പരായ 12 പടികൾ. അങ്ങനെയവൻ പടിയിറങ്ങി.. അവിടെ രണ്ടു വഴികളുണ്ടായിരുന്നു, ഒന്ന് സ്വർണ്ണത്തിന്റെ യും മറ്റൊന്ന് മരങ്ങളുടെയും. അവൻ ആദ്യം സ്വർണ്ണത്തിന്റെ വഴി പോയി എന്നാൽ അവിടെ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നില്ല: മറിച്ച് ചുട്ടുപൊള്ളുന്ന ചൂടും വരൾച്ചയുമായിരുന്നു. പിന്നെ കുറേ ചത്ത സ്വർണ്ണ ജീവികളും. പെട്ടെന്നവൻ രണ്ടാമത്തെ വഴിയിലേക്ക് ഓടി അവിടെ എല്ലാം ശെരിയായിരുന്നു. കിളികളുടെ കളകളാരവവും നല്ല കുളിരും. അവൻ നിധി നഷ്ടമായി എന്ന് വിശ്വസിച്ചു.പക്ഷേ അവിടെയായിരുന്നു യഥാർത്ഥ നിധിയുണ്ടായിരുന്നത്. അവൻ അതുമായി വീട്ടിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൻ ഒരു കല്ലിൽ തട്ടി, അവൻ വീണു അപ്പോൾ അവൻ ഞെട്ടിയുണർന്നു. ശ്ശോ ഇത് സ്വപ്നമായിരുന്നോ ജോൺ കണ്ണു തിരുമി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഓടി. തന്റെ സാഹസികത നിറഞ്ഞ സ്വപ്നത്തെപ്പറ്റിപ്പറയാൻ. എന്നാൽ അതു തന്നെയാണ് ജീവിതത്തിന്റെ സത്യമെന്ന് ആ പത്ത് വയസ്സുകാരന് മനസ്സിലായതേയില്ല.
മനുഷ്യൻ സ്വർണത്തിൻ്റെ പിന്നാലെ പോവുന്നു എന്നാൽ അത് താൽക്കാലികമായ നിധിയാണെന്നും പ്രകൃതിയുടെ നിധി എക്കാലവും നിലനിൽക്കുമെന്നും അരുംമനസ്സിലാക്കുന്നില്ല.

ഹാദിയ ഹനീസ്
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കഥ