വൃക്തി ശുചിത്വം
ഒരു വൃക്തിയൂടെ ജീവിതത്തിൽ ഏറ്റവും കൂടുതലായി ഉണ്ടായിരിക്കേണ്ട ഒന്നാണ് ശുചിത്വം. ഒരു വൃക്തി സ്വയം ശുചിത്വം പാലിക്കുന്നതിലൂടെ ആ കുടുംബവും പിന്നീട് സമൂഹവും ആരോഗ്യപരമായും മാനസികപരമായും സുരക്ഷിതരാകുന്നു. എല്ലാ മേഖലകളിലും ശുചിത്വം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് സ്വാഭാവികമായ രോഗ പ്രതിരോധശേഷിയും സർവ്വാരോഗ്യവും മാനസികമായ ഉല്ലാസവും കൈവരും.
ആദ്യം നമുക്ക് നമ്മളുടെ വീടുകളിൽ നിന്നുതന്നെ തുടങ്ങാം... ഈ അവധിക്കാലത്ത് നമുക്ക് നമ്മളുടെ മാതാപിതാക്കളോടൊത്തു ചേർന്ന് ശുചിത്വപരമായ പല പ്രവർത്തികളിലും ഏർപ്പെടാം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ നമുക്ക് പരിസര ശുചിത്വം കൈവരിക്കാം. വീട്ടുമുറ്റത്തു പൂന്തോട്ടവും, അടുക്കളത്തോട്ടവും മറ്റും നിർമ്മിച്ച് ഹരിതാഭമാക്കാം. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കാം. ദിനചര്യകൾ കൃത്യമായി ചെയ്യാം. ആരോഗ്യപരമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാം. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളും വിഷത്തിന്റെ അംശം നിറഞ്ഞവയാണ്. അതിനെ നമ്മളാലാവുംവിധം പ്രതിരോധിക്കണം. ഉദാഹരണത്തിന് 'പച്ചക്കറികൾ' അതിനെ നമുക്ക് വേണ്ടവിധം കഴുകി വൃത്തിയായി ഉപയോഗിക്കാം.
ഇപ്പോൾതന്നെ നമ്മുടെ ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ' കോവിഡ് - 19' എന്ന വൈറസ്. ഇതുപോലുള്ള പല രോഗങ്ങളേയും ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നിയന്ത്രിക്കാം. പൊതുസ്ഥലങ്ങളിൽ തുപ്പാതെയും, മലമൂത്ര വിസർജ്ജനങ്ങൾ നടത്താതെയും, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെയും നാം ജീവിക്കുന്ന ചുറ്റുപാടിനെ ശുചിത്വമാക്കാം.
വലിയൊരു മഹാമാരിയായ " കോവിഡ് -19"എന്ന വൈറസ് വ്യാപിക്കുവാൻ തുടങ്ങിയപ്പോഴാണ് ലോക ജനത കൂടുതലായി ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ തുടങ്ങിയിരിക്കുന്നത്. ഈ വൈറസ് ലോകം മുഴുവൻ വ്യാപിക്കുമ്പോഴും ശുചിത്വം പാലിക്കുന്നതിലൂടെ രോഗ നിയന്ത്രണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളീയർ ലോക ജനതയ്ക്കുതന്നെ ഏറ്റവും വലിയ മാതൃകയായി മാറിയിരിക്കുകയാണ്.
സ്വയം ശുചിത്വം പാലിക്കുന്നതിലൂടെ നമ്മുടെ കുടുംബവും, സമൂഹവും, രാജ്യവും, ലോകവുമെല്ലാം ആരോഗ്യപരമായി മുന്നേറും. കൂടാതെ സർവ്വ ആരോഗ്യ ഗുണങ്ങളുള്ള ഒരു തലമുറയുമുണ്ടാകും " ശുചിത്വം " എന്ന വാക്ക് നമ്മുടെ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ പരിശ്രമിക്കുക...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - ലേഖനം
|