മിന്നും മിന്നും മിന്നി കളിക്കും
നമ്മുടെ മിന്നാമിന്നി
പാറി പാറി പാറി കളിക്കും
മിന്നാമിന്നിക്കൂട്ടം
പാറി പാറി വെട്ടം നൽകും
നമ്മുടെ മിന്നാമിന്നി
ഇരുട്ടിൽ നിന്ന് വെട്ടം നൽകും
മിന്നാമിന്നിക്കൂട്ടം
രക്ഷകനാ അവൻ രക്ഷകനാ
വെട്ടം കാട്ടി രക്ഷിക്കും
മിന്നും മിന്നും മിന്നി കളിക്കും
നമ്മുടെ മിന്നാമിന്നി
പാറി പാറി വെട്ടം നൽകും
മിന്നാമിന്നിക്കൂട്ടം