അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വരദാനം

പ്രകൃതി തന്നൊരു വരദാനം
മഴയും മഞ്ഞും വെയിലും
പ്രകൃതി തന്നൊരു സ്വരരാഗം
കാറ്റും കടലും പുഴയും
പുഴയില്ലിന്നു പുഴക്കടവില്ല
മണലുകൾ കുത്തി പോയി
മഴയില്ലിന്നു മരത്തണലില്ല
മഴുവിൻ പല്ലുകൾ മാത്രം
പൂത്തുതളിർക്കാൻ പൂമരമില്ല
പൂവുകൾ ചെടികളിലില്ലാ
പൂമ്പാറ്റകളും പൂത്തുമ്പികളും
പുതുപൂങ്കാറ്റുമതില്ല
പുതുമഴയില്ല പുലർക്കാലത്തിൽ
കിളിയുടെ പാട്ടുകളില്ലാ
പ്രകൃതി തന്നൊരു വരദാനം
മഴയും മഞ്ഞും വെയിലും
പ്രകൃതി തന്നൊരു സ്വരരാഗം
കാറ്റും കടലും പുഴയും

ശ്രേയ എ പി
6 സി അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത