അന്നൂർ യു പി സ്കൂൾ /അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ കാലൻമാർ
പരിസ്ഥിതിയുടെ കാലൻമാർ
കാടും മലകളും നിറഞ്ഞ ഈ ഭൂമിയിൽ അനേകം ജീവജാലങ്ങളാണ് വസിക്കുന്നത്. പക്ഷെ അവയ്ക്കല്ലാം നാശം വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്തെന്നു വെച്ചാൽ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ പരിസ്ഥിതിക്ക് നാശം വരുത്തുന്നു. മനുഷ്യർ മരങ്ങൾ മുറിക്കുകയും നദികളിൽ മാലിന്യങ്ങൾ വലിച്ചെറിയുമ്പോഴാണ് പരിസ്ഥിതിക്ക് ഇത്തരത്തിലുള്ള നാശം സംഭവിക്കുന്നത്. മനുഷ്യർ ഓർക്കുന്നില്ല പരിസ്ഥിതിയെ നശിപ്പിച്ചാൽ നമുക്ക് വളരെ വലിയ നഷ്ടമാണ് ഉണ്ടാക്കുകയെന്നത് - എന്തെന്നു വെച്ചാൽ പ്രകൃതി നമുക്ക് കനിഞ്ഞ് നല്കിയ സൗഭാഗ്യങ്ങൾ ഒട്ടേറെയാണ്. ശുദ്ധവായുവും മഴയും കാറ്റും ഫലഭൂയിഷ്ഠമായ മണ്ണും എല്ലാം നമുക്ക് പ്രകൃതി ജീവിക്കാൻ നല്കുന്നുണ്ടല്ലോ മനുഷ്യന്റെ അത്യാർത്തി കാരണം ജീവജാലങ്ങൾക്ക് പോലും ആഹാരമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ മനുഷ്യന്റെ ഇടപെടൽ മൂലം നശിക്കുമ്പോൾ വവ്വാലു പോലുള്ള പക്ഷികൾ നമ്മുടെ കിണർ വക്കത്തു മറ്റും ആവാസമാക്കുന്നു. പണ്ടുകാലത്ത് കാവുകളും മറ്റും സജീവമായത് കൊണ്ട് അവർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ കാടുകൾ ഇല്ലാതായത് കൊണ്ട് നമ്മുടെ കിണർ വക്കത്തെക്ക് അവ എത്തുന്നത്. അതു കാരണം നമുക്ക് പല വൈറസുകൾ പിടിപെടുകയാണ്. മനുഷ്യർ വരുത്തിവെച്ച നാശം മനുഷ്യൻ തന്നെ അനുഭവിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കോവിഡ്- 19 വ്യാപനം. ഇത് പുത്തൻ രോഗവുമല്ല അവസാന രോഗവുമല്ല. സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടർന്ന് പിടിക്കുന്നത്. ലോകത്തിനെ മുൾമുനയിൽ നിർത്താൻ ഈ വൈറസിന് സാധിക്കുമെന്ന് നമുക്ക് കാണാൻ കഴിഞ്ഞു. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ ഈ വൈറസിന് മുന്നിൽ മുട്ടുമടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടത്. ഈ അവസ്ഥ തടയാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിന് വളരെ വലിയ നഷ്ട്ടമാണ് ഉണ്ടാകുക. നമ്മുടെ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നിയമപാലകരും അഹോരാത്രം പ്രവർത്തിക്കുന്നത് കൊണ്ട് ഈ വൈറസിന്റെ വലിയൊരു വ്യാപനം നമ്മുടെ കൊച്ചു കേരളത്തിൽ കുറവാണ്. ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് ഇവർ ചെയ്യുന്നത് പ്രകൃതിയുടെ ശുചിത്വ ജോലിക്കാർ ഫംഗസ്സുകളാണെങ്കിൽ ഇതിന്റെ നശീകരണം വൈറസുകളാണ്. ഓരോ ജീവനും വിലപ്പെട്ടതാണ് അതുകൊണ്ട് ഈ വൈറസിനെ ഇല്ലാതാക്കേണ്ടത് മനുഷ്യ ജീവന്റെ നിലനില്പിന് വളരെ അത്യാവശ്യമാണ്.' ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മൾ ഒരോരുത്തർക്കും സുശക്തമായ ഈ ഭരണകൂടത്തിന്റെ പിന്തുണയോടെ ഈ കൊച്ചു കേരളത്തിൽ നിന്നും കോവിഡ്- 19 എന്ന ഈ വൈറസിനെ തുടച്ച് മാറ്റാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |