അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച മഞ്ചാടിക്കാട്
കൊറോണയെ തോൽപ്പിച്ച മഞ്ചാടിക്കാട്
അങ്ങ് ദൂരെ സുന്ദരമായ ഒരു കാടുണ്ടായിരുന്നു.പേര് മഞ്ചാടിക്കാട്. എന്തെല്ലാം കാഴ്ചകളാണെന്നോ അവിടെ.ദൂരെ മലയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും മെല്ലെ ഒഴുകുന്ന പുഴയും വള്ളിപ്പടർപ്പുകളും കാട്ടുചോലയും പൂക്കളും പൂമ്പാറ്റയും മഞ്ചാടിക്കാടിനെ സുന്ദരമാക്കി. മഞ്ചാടിക്കാട്ടിലെ എല്ലാ താമസക്കാരും സൗഹൃദത്തോടെ ജീവിച്ചു. അങ്ങനെയിരിക്കെ അപ്പുറത്തെ കാട്ടിൽ നിന്നും ചിഞ്ചു അണ്ണാനും കൂട്ടരും മഞ്ചാടിക്കാട് കാണാനെത്തി. അന്ന് സിംഹരാജന്റെ പിറന്നാളായിരുന്നു. അതു കൊണ്ട് മൃഗങ്ങളെല്ലാം സമ്മാനവും കൊണ്ട് ഒരിടത്ത് ഒത്തുകൂടി ആഘോഷിക്കുകയായിരുന്നു. ചിഞ്ചുവും കൂട്ടരും അതിൽ പങ്കെടുത്തു. ഭക്ഷണം കഴിച്ച് സിംഹരാജന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് അവർ മടങ്ങി.അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത കിങ്ങിണിത്താറാവിന് നന്ദി പറയാൻ അവർ മറന്നില്ല.കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കിങ്ങിണിക്ക് ചെറിയ പനി. മുയലച്ചൻ വൈദ്യരെ കാണിച്ചു.കിങ്ങിണിയെ ചികിത്സിച്ച വൈദ്യർ പറഞ്ഞു. സിംഹരാജന്റെ പിറന്നാളിന് അടുത്ത കാട്ടിൽ നിന്നും ചിഞ്ചു അണ്ണാനും കൂട്ടരും വന്നില്ലെ അവരിൽ നിന്നാണ് കൊറോണ വൈറസ് എന്ന ഈ അസുഖം വന്നതും. ഇതിനെന്താണു ഒരു വഴി .സിംഹരാജൻ ചോദിച്ചു.വൈദ്യർ പറഞ്ഞു ആരും പുറത്തിറങ്ങരുത്. കൂട്ടം കൂടി നിൽക്കരുത്.എല്ലാ മൃഗങ്ങളും അങ്ങനെ തന്നെ ചെയ്തു.അങ്ങനെ മഞ്ചാടിക്കാട് കൊറോണയിൽ നിന്ന് രക്ഷപ്പെട്ടു.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ