അണിയാരം എൽ പി എസ്/സൗകര്യങ്ങൾ
അണിയാരം പ്രദേശത്ത് 10 1/2 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 4 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും അടുക്കളയും ഉണ്ട് പ്രീ പ്രൈ മറി ക്ലാസ്സുകൾക്ക് പ്രത്യേ കം കെട്ടിടം ഉണ്ട് . 2 കക്കൂസുകളും 2 മൂത്രപ്പുരയും ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്.കക്കൂസിലും , കൈയ്യും മുഖവും കഴുകുവാനും വാട്ടർ ടാപ്പും വാഷ് ബെയ്സിനും ഉണ്ട്. കുട്ടികൾക്ക് ഇരിക്കാൻ ഫൈബർ കസേര കളും ബെഞ്ചും വച്ചെഴുതാൻ ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്. കുട്ടികളുടെ കലാപരമായ കഴിവ് വർദ്ധിപ്പിക്കാനും അസംബ്ലി നടത്താനും സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. സ്കൂളിന് വരാന്തയും കളിസ്ഥലവും ഉണ്ട് . ഓരോ ക്ലാസിലും ഡിസ്പ്ലേ ബോർഡും ബുക്ക്സ്റ്റാന്റും ഉണ്ട്. മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ട് . ഓരോ ക്ലാസിലും ചവറ്റുകൊട്ടയും ഉണ്ട് . ക്ലാസുകൾക്ക് പാർട്ടീഷൻ ഉണ്ട് . കുട്ടികൾക്ക് ഉ ച്ചഭക്ഷണം കഴിക്കാനുള്ള പ്ലെയ്റ്റും ഗ്ലാസും ഉണ്ട് . ഓരോ ക്ലാസിനും കുടിവെള്ള പത്രവുമുണ്ട് . ചുമരിൽ അലങ്കാര ചിത്രങ്ങൾ ഉണ്ട് . ഓരോന്നു ധ്യാപകർക്കും മേശയും കസേരയും ഉണ്ട്. ഓഫീസ് റൂമിൽ മേശയും കസേരയും ഉണ്ട് . കുട്ടികൾക്ക് ഐ ടി പഠനത്തിനായി 2 കമ്പ്യൂട്ടറുകൾ ഉണ്ട് . സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള അരിയും പല വ്യജ്ഞനങ്ങളും സൂക്ഷിക്കാനുള്ള പെട്ടി ഉണ്ട്. തേങ്ങ അരക്കാനുള്ള മിക്സിയും ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ റാമ്പ് & റെയിൽ സൗകര്യവും ഉണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |