അട്ടത്തോട് ട്രൈബൽ എൽ. പി. എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


അട്ടത്തോട് ഗവർൺമെന്റ് ട്രൈബൽ എൽ പി സ്കൂൾ പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 50കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.വനത്തിനുള്ളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് വളരെ നല്ല കാലാവസ്ഥയാണ് എങ്കിലും വന്യമൃഗങ്ങളുടെയും അട്ടയുടെയും ശല്യം ഇടയ്ക് ഉണ്ടാവാറുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശബരിമല സ്ഥിതി ചെയ്യുന്നത് അട്ടത്തോടിന് 15 കിലോമീറ്റർ അകലെയാണ്