അക്ഷര ഭൂമിക

Schoolwiki സംരംഭത്തിൽ നിന്ന്

നിരവധി തലമുറകളുടെ ഭാവിയെ സ്വാധീനിച്ച പൂർവ്വസൂരികളെ സ്മരിച്ചുകൊണ്ട് ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ എന്ന അക്ഷര ഭൂമിക ഏഴ് പതിറ്റാണ്ടായി സമൂഹത്തിന്റെ പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ 2413 കുട്ടികൾ പഠിക്കുന്നു . യു പി , എച്ച്.എസ് വിഭാഗത്തിൽ 66 അധ്യാപകരും 5 അനധ്യാപകരും , എച്ച്.എസ്.എസ് വിഭാഗത്തിൽ 25 അധ്യാപകരും 3 അനധ്യാപകരും ചേർന്ന് നയിക്കുന്നു . പാലക്കാട് ജില്ലയിൽ 400 മീറ്റർ ട്രാക്ക് സൗകര്യമുള്ള ഏക സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിന്റെതാണ്. കുട്ടികളുടെ കായിക ശേഷി വളർത്താൻ വിഭാവനം ചെയ്ത ഈ ഗ്രൗണ്ടിൽ നിന്നാണ് നിരവധി കായികതാരങ്ങൾ പിറവികൊള്ളുന്നത്. വിശാലമായ ലൈബ്രറി , ആധുനിക സയൻസ് ലാബുകൾ, ഐടി ലാബുകൾ എന്നിവ വിദ്യാർത്ഥികളു ടെ പഠനത്തെ മികച്ചതാക്കുന്നു . എല്ലാ പ്രദേശങ്ങളിലേക്കും സർവീസ് നൽകുന്ന സ്കൂൾ ബസുകൾ യാത്രാ സൗകര്യം ഉറപ്പാക്കുന്നു . ഐസിടി സാങ്കേതികവിദ്യ ഉൾച്ചേർത്ത ക്ലാസ് മുറികൾ പഠനത്തെ ഇന്ററാക്ടീവും ആസ്വാദ്യകരവുമാക്കുന്നു . ഈ സൗകര്യങ്ങൾ ഒരുമിച്ച് ചേർന്ന്, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അനുയോജ്യമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു .

"https://schoolwiki.in/index.php?title=അക്ഷര_ഭൂമിക&oldid=2660029" എന്ന താളിൽനിന്ന് ശേഖരിച്ചത്