അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/ഒരു കൊറോണകാലത്ത്
ഒരു കൊറോണകാലത്ത്
ഞാനാണ് വലിയവൻ എന്ന് കരുതി നടന്ന മനുഷ്യന് കാലം ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ തിരുത്തുവാൻശ്രമിക്കുകയാണ്.ആദ്യം സുനാമിയുടെ രൂപത്തിലും പിന്നെ പ്രളയത്തിൻറെ രൂപത്തിലും നിപയുടെ രൂപത്തിലും ഇന്നിതാ കൊറോണയുടെ രൂപത്തിലും. ചൈനയിലെ വുഹാനിലാണ് കൊറോണവൈറസ് ഉണ്ടായത് എന്നാണ് പറയപ്പെടുന്നത് . ഈ വൈറസിൻറെ ഭീതിയിലാണ് ലോകരാജ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,കടുത്ത ചുമ,ജലദോഷം,ശ്വാസതടസം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയാണ് മറ്റുള്ളവരിലേക്ക് ഈ രോഗം പകരുന്നത് . ഇതിന് കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വേദനസംഹരികൾ ഗുളികകൾ എന്നിവയാണ് ഡോക്ടർമാർ സാധാരണ നൽകുന്നത്.രോഗം പകരാത്തിരിക്കാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.തുമുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക.പനിയോ ജലദോഷമോ ഉള്ള ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.ഈ സമയത്ത് ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് ഡോക്ടർമാരെയും ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയുമാണ്.വാഹനങ്ങൾ ഒന്നും ഓടാത്തതിനാൽ അന്തരീക്ഷ മലിനീകരണം ഏറെകുറെ മെച്ചപ്പെട്ടിട്ടുണ്ട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം