അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/മഹാമാരിയാവുന്ന കോവിഡ് . അതിജീവനവും കരുതലുകളും .

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയാവുന്ന കോവിഡ് . അതിജീവനവും കരുതലുകളും

മാനവരാശി മുഴുവൻ വിറച്ചുകൊണ്ടിരിക്കുകയാണ് . തണുപ്പ് കൊണ്ടല്ല. ഭയം കൊണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളും ഒരേപോലെ " ഇന്നെന്ത് ? ഇന്നെത്ര ?ഇനിയെന്ന് ?" എന്ന ആശങ്കയോടെ നോക്കികാണുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വലുപ്പത്തിൽ മനുഷ്യനേക്കാൾ ചെറുത് എന്നാൽ ശക്തിയിൽ മനുഷ്യനെക്കാൾ വലുതായ ഈ സൂക്ഷ്മ ജീവി ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കാർന്നു തിന്നു കഴിഞ്ഞു.ഒരടിയന്തരാവസ്ഥയിലൂടെ നാമെല്ലാവരും വീട്ടിലെ ഇത്തിരി വട്ടത്തിൽ പൊതു ഇടങ്ങൾ കാണാനാവാതെ ഇഴഞ്ഞു നീങ്ങുന്നു .. നീക്കുന്നു .ഒരു പ്രദേശമന്നില്ലാതെ ലോകത്തിന്റെ എല്ലാ കോണിലും ഇറങ്ങിച്ചെന്ന് ലോകചരിത്രത്തിൽതന്നെ ഇടം നേടി കഴിഞ്ഞിരിക്കുകയാണ് ഈ കോവിഡ് -19.
        
                  അധികൃതരുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നതുകൊണ്ടും, നിയന്ത്രണങ്ങൾ കർശനമാക്കിയതുകൊണ്ടും, സമൂഹവ്യാപനം തടയാൻ കേരളത്തിന് കഴിഞ്ഞു.മറ്റ് വൈറസ്സുകൾ മനുഷ്യനെ ഇത്ര കാർന്നു തിന്നിട്ടില്ലെന്ന് തന്നെ പറയാം . നിയമം ലംഘിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ സമൂഹവ്യാപനത്തിൽ ചെന്നെത്തിച്ചു.പല രാജ്യങ്ങളിലും ചരിത്രത്തിലാദ്യമായി നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും മരുന്നുകളുടെയും മറ്റ് ആവശ്യവസ്തുക്കളുടേയും ലഭ്യതയ്ക്ക് രൂക്ഷം നേരിടേണ്ടി വന്നു.
                       പുറത്തിറങ്ങിയാൽ മുഖത്ത് മാസ്കും കൈയിൽ സാനിറ്റൈസറും കരുതുനണം. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളത്തെ ഇത് ബാധിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ചിലരുടെ പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് കേരളത്തിലും ഈ സൂക്ഷ്മജീവി പാഞ്ഞെത്തിയത്.സമൂഹ അകലം എന്നതാണ് കോവിഡിനെ ചെറുക്കാനുളള നിലവിലെ മരുന്ന്.കോവിഡ് മരണങ്ങൾ അടിക്കടി ഉയരുന്ന സാഹചര്യത്തിലും സമൂഹമാധ്യമങ്ങളിൽ പടരുന്ന വ്യാജപ്രചരണങ്ങൾക്കും മുഖം കൊടുക്കാതിരിക്കാം .
               കോവിഡ് 19 എന്ന ഈ മഹാമാരി പ്രകൃതി നമുക്ക് നൽകിയ ഒരു പാഠമാണോ എന്നേവരും ചിന്തിച്ചുപോകും.കാരണം , മനുഷ്യൻ പുറത്തിറങ്ങാത്തതിനാൽ മരങ്ങൾ വെട്ടുന്നില്ല. മീൻ പിടിക്കുന്നില്ല മാത്രമല്ല വാഹനങ്ങൾ നിലത്തിലിറക്കാത്തതിനാൽ വായു മലിനീകരണം ഉണ്ടാകുന്നില്ല.പക്ഷികളും മൃഗങ്ങളും അവയുടെ ഇഷ്ടാനുസരണം തത്തിക്കളിക്കുന്നു . മരച്ചില്ലകൾ കാറ്റിൽ നൃത്തം ചെയ്യുന്നു. ഇതൊക്കെ കോവിഡ് കാലത്തെ ഏവരുടെയും കൗതുക കാഴ്ചകളായിരിക്കും. നാം പ്രകൃതിയെ കീഴടക്കി എന്നാൽ കോവിഡ് 19 എന്ന ഈ സൂക്ഷ്മ ജീവി മനുഷ്യനെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
                     വഴിയോരങ്ങളിൽ തലചായ്ച്ച് ദിനരാത്രങ്ങൾ തള്ളി നീക്കിയ ധാരാളം ജനങ്ങളൾക്ക് കിടപ്പാടമൊരുക്കി പൊതുപ്രവർത്തകരും സർക്കാരും മുന്നിട്ടിറങ്ങി.
                   നിയന്ത്രണങ്ങൾ കൈവിട്ട ഒട്ടനവധി വികസിത രാജ്യങ്ങൾ പോലും കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ നോക്കികാണുന്നുണ്ടെന്നത് നാം ഓരോ കേരളീയനും അനുഭാവപൂർവം പറയാം.

'ഒരു പ്രളയത്തെ അതിജീവിച്ചവരാണ് നാം കേരളീയർ.അതുകൊണ്ട് തന്നെ ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും എന്ന ആത്മവിശ്വാസം കൈവിടാതെ നമുക്ക് കരുതലോടെ പൊരുതി മുന്നേറാം' . ലോകത്തെ മുഴുവൻ പ്രകാശപൂർണമാക്കാം" എന്നതാണ് ഞങ്ങളുടെ സ്കൂളിൻ്റെ മുദ്രാവാചകം .ലോകം മുഴുവൻ അത്ഭുതകരമായ ഒരു കൂടിലൊതിങ്ങി ജീവിക്കുന്ന ഈ കാലത്ത് എല്ലാം ദു:ഖങ്ങളും ആശങ്കകളും മറന്ന് ഉദാരമായ മനസ്സോടെ വരാൻ പോകുന്ന നല്ല ലോകത്തെ സ്വപ്നം കണ്ട് കരുതലോടെ ജീവിക്കാം .അതെ .
" കരുതലാണ് കരുത്ത് "


മൈഥിലി
8 C • അകവൂർ ഹൈസ്കൂൾ ,ശ്രീമൂലനഗരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം