'''വട്ടക്കിണർ'''
||കോഴിക്കോട് ,മീഞ്ചന്ത ജംഗ്ഷന് പടിഞ്ഞാറ് 650 മീറ്റർ അകലെ ബേപ്പൂരിലേക്കുള്ള ബ്രാഞ്ച് റോഡ് ആരംഭിക്കുന്ന ഐതിഹാസികമായ വട്ടക്കിണർ ജംഗ്ഷൻ സ്ഥിതിചെയ്യുന്നു||
== വട്ടക്കിണർ പേര് വന്ന വഴി ==Thumb|വട്ടക്കിണർ ജങ്ഷൻ
സാമൂതിരി രാജാവിന്റെ കോവിലകവും വെടിമരുന്ന് പുരയും സ്ഥിതി ചെയ്യുന്ന ഇടമായിരുന്നു ഈ ഗ്രാമം. കാളവണ്ടിയുഗത്തിൽ, വഴിയാത്രക്കാർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കാനും പൊതുവായ ഒരു കിണർ സ്ഥാപിക്കാൻ സാമൂതിരി രാജവംശം തീരുമാനിച്ചു. കോവിലകത്തോട് ചേർന്ന പ്രദേശമായ ഇന്നത്തെ വട്ടക്കിണർ ജംഗ്ഷനിൽ വലിയൊരു കിണർ സ്ഥാപിക്കുകയും ചെയ്തു. ആൽമരത്തണലിൽ സ്ഥിതി ചെയ്തിരുന്ന ആ വലിയ വട്ടക്കിണർ കാളവണ്ടിയുഗത്തിൽ നിരവധി വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സൗകര്യപ്രദമായിരുന്നു . ഈ കിണറിനോട് ചേർന്ന് നിരവധി കൊട്ടത്തളങ്ങൾ നിർമിച്ച് കന്നുകാലികൾക്ക് വേണ്ടി വെള്ളം നിറച്ചിടുകയും ചെയ്തിരുന്നു. അതിനോട് ചേർന്ന് ചുമട്ടുതാങ്ങികൾ അഥവാ കല്ലത്താണികൾ സ്ഥാപിക്കുകയെന്നത് അക്കാലത്തെ പതിവായിരുന്നു. സമീപ പ്രദേശമായ പന്നിയങ്കര വരെ വ്യാപിച്ചിരുന്ന ഇത്തരം കല്ലത്താണികളുടെ ശേഷിപ്പുകൾ റോഡ് വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്യേണ്ടി വന്നതിനാൽ ഇപ്പോൾ കാണുന്നില്ല.
വട്ടക്കിണർ ജംഗ്ഷൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള വൈഎംആർസി റോഡ് പയ്യാനക്കൽ ബീച്ചുമായി ബന്ധിപ്പിക്കുന്നു. പ്രശസ്ത കവി കുഞ്ഞുണ്ണി തൻെറ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ജീവിച്ച രാമകൃഷ്ണ മിഷനും ഉൾപ്പെടുന്ന വട്ടക്കിണർ പ്രശസ്തമാണ് കേരളവിദ്യാഭ്യാസത്തിനുള്ള സംഭാവനയായി ഈ ഇടം രാജവംശം വിട്ടുനൽകി.
സമീപസ്ഥമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ്
- ജി. വി. എച്ച്. എസ്. എസ്. മീഞ്ചന്ത
- ശ്രീ രാമകൃഷ്ണമിഷൻ ഹയർ സെക്കന്ററി സ്കൂൾ
- എൻ. എൻ. എസ്.ഹയർ സെക്കന്ററി സ്കൂൾ
- ഐഡിയൽ ടി. ടി. സി ,തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പരിസരത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു
മറ്റു പ്രധാന പൊതുസ്ഥാപനങ്ങൾ
- തിരുവച്ചിറ ക്ഷേത്രം
- ഗവ. ആർട്സ് കോളേജ് പോസ്റ്റ് ഓഫീസ്
- ഫയർ സ്റ്റേഷൻ മീഞ്ചന്ത
- കൊട്ടിയോട്ട് ശ്രീ ഭഗവതി ക്ഷേത്രം