ആനപ്രമ്പാൽ സൗത്ത് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിലെ എടത്വ പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റിന് കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ സൗത്ത് യു.പി സ്കൂൾ.

"അച്ചൻ്റെ സ്കൂൾ" എന്നതിറിയപ്പെടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആനപ്രമ്പാൽ സൗത്ത് യു പി എസ്
വിലാസം
തലവടി
വിവരങ്ങൾ
ഇമെയിൽasupsthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ജോർജ്
അവസാനം തിരുത്തിയത്
29-01-202246331



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചയത്തിലെ  ആന പ്രമ്പാൽ തെക്ക് ഗ്രാമത്തിലാണ് എ എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഭരണനിർവ്വഹണ ചുമതല വഹിക്കുന്നത്.

പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി മനേജ്മെൻ്റന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

1940 ജൂൺ 1 ന് പുത്തൻ പറമ്പിൽ മുണ്ടകത്തിൽ തെക്കേപറമ്പിൽ റവ.ഫാ എം.സി ഗീവർഗീസാണ് സ്കൂൾ ആരംഭിച്ചത്. ഇതിനാൽ ഇത് പിന്നീട് "അച്ചൻ്റെ സ്കൂൾ" എന്നറിയപ്പെട്ടു.5, 6,7 ക്ലാസുകൾ ഉള്ള ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം ഡൈനിങ്ങ് റൂം കമ്പ്യൂട്ടർ ലാബ് ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കിച്ചൺ ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട് .കൂടാതെ വിശാലമായ കളിസ്ഥലം പൂന്തോട്ടം പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

'

മുൻ സാരഥികൾ

സ്ഥാപകൻ
മുൻ മാനേജർമാർ


മുൻ പ്രധാനാദ്ധ്യാപകർ

സാരഥികൾ



നേട്ടങ്ങൾ

പ്രവൃത്തി പരിചയമേള

അധ്യായന വർഷാരംഭത്തിന് ശേഷം രണ്ട് മാസങ്ങൾ കഴിയുമ്പോൾ തന്നെ പ്രവർത്തി പരിചയമേളയ്ക്കായി പരിശീലനം ആരംഭിക്കും.ഉപജില്ലാ തല പ്രവർത്തി പരിചയമേളയിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു. ഉപജില്ലയിൽ മികവു പുലർത്തുന്നവരെ ജില്ലാതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നു. ഉപജില്ലയിൽഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള

പ്രവൃത്തി പരിചയ മേളയോടൊപ്പം തന്നെ കുട്ടികൾക്ക് സയൻ സ് മേളകൾക്കും പരിശീലനം നല്കുന്നു. ഗണിത മാഗസിൻ, പരീക്ഷണങ്ങൾ, മോഡൽസ്, അങ്ങനെ വിവിധയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നു

കലോത്സവം

കുട്ടികളിലെ സർഗാത്മമായ കഴിവുകളെ കണ്ടെത്തി പരിശീലനം നല്കുന്നു. ഇതിലൂടെ കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. നൃത്ത അധ്യാപകൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നല്കുന്നു. ഉപജില്ലയിൽ A ഗ്രേഡ് നേടി കൊണ്ട് ജില്ലയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.ന്യത്തത്തോടൊപ്പം വിവിധ ഭാഷയിൽ പദ്യം ചൊല്ലൽ, ഇംഗ്ലിഷ്നാടകം തുടങ്ങി വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് എ.എ സ്. യു.പി. മുന്നേറുന്നു.

മലയാള മനോരമ നല്ലപാഠം

വിദ്യാലയങ്ങൾക്കായി മനോരമ ഒരുക്കുന്ന മികച്ച പദ്ധതിയാണ് നല്ലപാഠം ഞങ്ങളുടെ സ്കൂളും ഇതിലെ അംഗമാണ്. കുട്ടികളുടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നല്ലപാഠം നല്കുന്നത്. ഇതിലൂടെ കുട്ടികൾക്ക് വ്യത്യസ്തങ്ങളായ നല്ല സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നു. എ.എസ് യു പി ക്ക് നല്ല പാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിക്കുകയുണ്ടായി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി യോഹന്നാൻ ബിഷപ്പ് മാത്യൂസ് മാർ തേവോദോസിയോസ്

=

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 9.3522950, 76.4890570| width=800px | zoom=16 }}