ആനപ്രമ്പാൽ സൗത്ത് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങളുമായി ജൈത്ര യാത്ര തുടരുന്നു.

കുട്ടികളെല്ലാരും ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

സാധാരണയിൽ താഴെ ജീവിത നിലവാരം പുലർത്തുന്ന ആളുകൾ വസിക്കുന്ന ഒരു കൊച്ചുഗ്രാമത്തിലാണ് സ്കൂൾ ,ഇവിടെയുള്ള കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സാധിച്ചെടുക്കാൻ ക്ലബിന് സാധ്യമായത് വളരെ സന്തോഷം പകരുന്ന അനു ഭവമായിരുന്നു.

പാലം പുനർനിർമ്മാണം, കുടിവെള്ള ക്ഷാമപരിഹാരം, തുടങ്ങിയ നാടിൻ്റെ ആവശ്യങ്ങളും സമൂഹത്തിന് മാതൃകയായ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, പ്രധാനപ്പെട്ട രാഷ്ട്ര ദിനാചരണങ്ങൾ കർഷകദിനാചരണം ,ഓണം,ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു.