സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31466-riya (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ.
,
686561
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽstjosephmannanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31466 (സമേതം)
യുഡൈസ് കോഡ്32100300109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലാ
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ522
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സേവ്യർ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ
അവസാനം തിരുത്തിയത്
11-01-202231466-riya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ സ്ഥാപകൻ
സ്കൂൾ മധ്യസ്ഥൻ

സ്കൂൾ സ്ഥാപകൻ

'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'

ചരിത്രം

വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .

വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു. മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിമാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . കൂടുതൽ വായിക്കുക

ജോസെഫിയൻസ് ( വർത്തമാനം )

റിപ്പബ്ലിക്ക് ദിനാശംസകൾ
റിപ്പബ്ലിക്ക് ദിനം
  • റിപ്പബ്ലിക്ക് ദിനാചരണം

ഇന്ത്യയുടെ 68 - മത് റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള സ്വയം ഭരണ രാജ്യമാണ് ഇന്ത്യ . 1950 ജനുവരി 26 നു ഡോ . ബി .ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ഒരു ഭരണ ഘടന കൊണ്ടുവന്നു . അതിൻെറ ഓർമയാണ് ഈ ദിനം . മാന്നാനം സെൻറ്. ജോസഫ് കുടുംബവും ഈ ദിനാചരണം ആർഭാടപൂർവ്വം കൊണ്ടാടി . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി . ജെസ്സി വര്ഗീസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ, പി . ടി എ പ്രസിഡൻറ് ശ്രീ . പി . ജി സുഗതകുമാർ , സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ . സജി പാറക്കടവിൽ സി എം ഐ എന്നിവർ യോഗത്തിലെ വിശിഷ്ട പദം അലങ്കരിച്ചു . രാവിലെ 9 .30 നു ബഹുമാന്യയായ പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ പതാക ഉയർത്തൽ കർമം നിർവഹിച്ചു .അതിനു ശേഷം നടന്ന യോഗത്തിനു ജെസ്സി ടീച്ചർ സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡൻറ് ഏവർക്കും സന്ദേശം നൽകി . പഞ്ചായത്ത് മെമ്പർ , ഫാ . സജി എന്നിവർ ആശംസകൾ നേർന്നു . തുടർന്ന് മധുര വിതരണവും കുട്ടികളുടെ കലാപരിപാടികളും ദേശഭക്തിഗാന മത്സരവും നടന്നു .

  • പൊതു വിദ്യാഭ്യാസ സംരക്ഷണം

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ സ്കൂൾ കെട്ടിടം
  • ഹരിത വിദ്യാലയം
  • ശിശുസൗഹൃദ ക്ലാസ് മുറികൾ
  • സൗജന്യ വൈ.ഫൈ ക്യാമ്പസ്
  • ആധുനിക ടോയിലറ്റുകൾ
  • കളിസ്ഥലം - കളിയുപകരണങ്ങൾ
  • കുടിവെള്ളം
  • അടുക്കള , വിതരണകേന്ദ്രം
  • ചുറ്റുമതിൽ
  • മാലിന്യ സംസ്കരണ സംവിധാനം
  • ഓഡിറ്റോറിയം
  • ഔഷധ സസ്യത്തോട്ടം
  • ലാബ് , ലാബ് സാമഗ്രികൾ
  • രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി
  • കമ്പ്യൂട്ടർ, ഇന്റർനെറ്റ് വൈറ്റ് ബോർഡ് എന്നീ ഐസിടി സൗകര്യങ്ങൾ
  • പച്ചക്കറിത്തോട്ടം
  • മ്യൂസിയം
  • ഔഷധ സസ്യത്തോട്ടം
  • ക്രിക്കറ് , ബാസ്കറ്റ് ബോൾ പരിശീലനം
  • സൈക്ളിങ്
  • സംഗീത പരിശീലനം
  • ഹോസ്റ്റൽ സൗകര്യം
  • പ്യൂരിഫൈഡ് വാട്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]


  • [സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .

  • [[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/'''ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.

കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു

ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു

കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു

ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .

ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു

പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു

കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു

വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു

മുൻ സാരഥികൾ

  1. മുൻ പ്രഥമ അദ്ധ്യാപകർ:
  2. (1982 -1987)
  3. )
  4. പി സി വർക്കി (2000 - 2003)
  5. രസിറ്റമ്മ കെ എം(2003 - 2016)
  6. ജെസ്സി വര്ഗീസ് ( 2016 -)
ക്ര.നം പേര് കാലയളവ്
1 ആലുങ്കൽ മത്തായി
2 കെ എൻ നാരായണപിള്ള
3 എം കെ വേലായുധപിള്ള
4 പി കെ കുര്യൻ
5 പി കെ തോമസ്
6 കെ സി പോത്തൻ
7 സി എ മത്തായി
8 കെ കെ ഭാസ്കരൻ നായർ (1944- 1982)
9 വി കെ വർക്കി (1987 -1989)
10 പി സി തൊമ്മൻ (1989 - 1991)
11 ടി ഓ സൈമൺ (1991 - 1994
12 സി വി മാത്യു (1994 - 1996)
13 കെ യു ചാക്കോ (1996 - 2000)
14
15
16

'സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )
  2. കള്ളിക്കാട്ട് നിലകണ്ഠപിള്ള
  3. സി ജെ ജോൺ ചൂരക്കുളം
  4. മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി)
  5. കെ സി ചാക്കോ കൊച്ചു പുളിക്കൽ
  6. പത്മനാഭപിള്ള കൊല്ലംപറമ്പിൽ
  7. വി എം ജോസഫ് വരിക്കപ്പള്ളിൽ
  8. ഇട്ടിയവിര സി യോഹന്നാൻ
  9. സി എൽ ജേക്കബ്
  10. പി കെ അച്ചു
  11. സി ജെ ജോസഫ് ചൂരക്കുളം
  12. എൻ എം ലുക്കാ നേടിയകാലായിൽ
  13. പി കെ റോസ്
  14. സി ജെ ജോസഫ് ചുണ്ടമല
  15. ഏലി ചാക്കോ
  16. ടി ജെ മറിയാമ്മ
  17. റീത്ത സി കെ
  18. ജെ മേരി ഇല്ലിച്ചിറ
  19. കെ ജെ കുര്യൻ
  20. എം കെ കുര്യൻ
  21. എൻ ജെ ജോസഫ്
  22. പി.സി .ബ്രിജിറ്റ്
  23. വി.ജി .ആനിക്കുട്ടി
  24. പി.സ്. റോസ്
  25. ടി ജെ ക്ലാര
  26. ടി എം ത്രേസ്യ
  27. ജോസ് പി മാത്യു
  28. കെ വി മത്തായി
  29. എം ടി അന്നമ്മ
  30. ടി.വി .ത്രേസ്യാമ്മ
  31. മേരിക്കുട്ടി എൻ .പി
  32. കുഞ്ഞമ്മ ജോർജ്
  33. മേരി ജോസഫ്
  34. കെ. സി .മറിയം
  35. എ .ടി. ജോർജ്
  36. വി. ടി. ത്രേസ്യ
  37. പി വി പൗലോസ്
  38. ലില്ലിക്കുട്ടി വര്ഗീസ്
  39. പി ജെ മത്തായി
  40. പി സി ദേവസ്യ
  41. ജെയിംസ് ആൻ്റണി
  42. ഇ. കെ. സെലീന
  43. പി. കെ. അന്നക്കുട്ടി
  44. ഓമന ജോസഫ്
  45. സിസിലി കെ ജെ
  46. ബേബി ജോസഫ്
  47. ലീലാമ്മ ജോസഫ്
  48. എമേഴ്‌സൺ കെ. സ്
  49. ഫ്രാൻസിസ് കെ പി
  50. തോമസ് കെ മത്തായി
  51. ലീലാമ്മ ടി എ
  52. മിനി വര്ഗീസ്
  53. ബീന മാത്യൂസ്
  54. ലാലിമോൾ ഗ്രിഗറി
  55. ലിസി പി. പി
  56. എൻ .കെ .സാവിത്രി
  57. സി .പി മേരി
  58. ആലിസ് ആൻ്റണി
  59. ജോർജ് ജോസഫ് എം
  60. അന്നമ്മ പി കെ
  61. എൽ ജെ ചാവറ
  62. മേരിക്കുട്ടി കെ വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ANANDA BOSE-COLLECTOR
  2. ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM

വഴികാട്ടി

{{#multimaps:9.674158 , 76.528113|width=500px|zoom=16}}